റിയാദിൽ റോഡ് വികസനത്തിനായി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നു
റിയാദിലെ സതേൺ റിങ് റോഡ്, തൂക്കുപാലം എന്നിവയുടെ വികസനത്തിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്
റിയാദിൽ റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്ന നടപടികൾക്ക് തുടക്കമാകുന്നു. റിയാദിലെ സതേൺ റിങ് റോഡ്, തൂക്കുപാലം എന്നിവയുടെ വികസനത്തിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഈ റോഡുകളുടെ ഏറ്റവും വലിയ വികസനത്തിനാണ് റിയാദ് നഗരം സാക്ഷിയാകാൻ പോകുന്നത്.
റിയാദിലെ പ്രധാന റോഡുകളുടെ വികസനത്തിനായി 3000 കോടി റിയാൽ അനുവദിച്ചിരുന്നു. പുതിയ ഒരു റോഡ് ഉൾപ്പെടെ നാല് പ്രധാന റോഡുകളുടെ വികസനമാണ് പൂർത്തിയാക്കാൻ പോകുന്നത്. എക്‌സ്‌പോക്ക് മുന്നോടിയായി നാല് വർഷത്തിനകമാണ് നിർമ്മാണം പൂർത്തിയാക്കുക. അതിൽ 2028 വരെ നീളുന്ന വികസന പദ്ധതികൾക്കാണ് ഇപ്പോൾ തുടക്കമാകുന്നത്. നാല് പ്രധാന റോഡുകൾക്കും വേണ്ടി കെട്ടിടങ്ങളും, ഭൂമിയും ഏറ്റെടുക്കുന്നത് ആരംഭിക്കുകയാണ്.
റിയാദിലെ സേതേൺ റിങ് റോഡാണ് ഒന്നാമത്തേത്. ഇതിന് 56 കിലോമീറ്റർ ആയിരിക്കും ദൈർഘ്യം. രണ്ടാമത്തേത് വാദി ലബൻ തൂക്കുപാലത്തിന്റെ വികസനമാണ് ഇതിന് നാല് കിലോമീറ്ററായിരിക്കും നീളം. നിലവിലുള്ള പാലത്തിന്റെ സമാന്തരമായി പുതിയ പാലങ്ങൾ വരും. ഇതിന്റെ മാസ്റ്റർ പ്ലാൻ നേരത്തെ പുറത്തു വിട്ടിരുന്നു. മൂന്നാമത്തേത് തുമാമ റോഡിന്റെ വികസനമാണ് ആറ് കി.മീ ദൈർഘ്യത്തിലാണ് വികസനം. ഖിദ്ദിയ്യ പദ്ധതി പ്രദേശത്തേക്കുള്ളതാണ് നാലാമത്തെ റോഡ്. ലബൻ ഡിസ്ട്രിക്ടിലെ ത്വാഇഫ് റോഡ് മുതൽ ഖിദ്ദിയ്യ വരെ നീളുന്നതാകും ഈ പാത. ഈ റോഡുകളുടെ ഏറ്റവും വലിയ വികസനത്തിനാണ് റിയാദ് നഗരം സാക്ഷിയാകാൻ പോകുന്നത്.
Adjust Story Font
16