വൻകിട സാമ്പത്തിക സ്ഥാപനങ്ങൾ റിയാദിലേക്ക് ആസ്ഥാനം മാറ്റാൻ നീക്കമാരംഭിച്ചു
സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് അടുത്ത മാസം മുതൽ കരാറുകൾ അനുവദിക്കുന്നത് നിർത്തിവെക്കും
ജിദ്ദ: ലോകത്തിലെ വൻകിട സാമ്പത്തിക സ്ഥാപനങ്ങൾ റിയാദിലേക്ക് ആസ്ഥാനം മാറ്റാൻ നീക്കമാരംഭിച്ചു. ബഹുരാഷ്ട്ര കമ്പനികളുടെ മേഖല ആസ്ഥാനം സൗദിയിലേക്ക് മാറ്റണമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് അടുത്ത മാസം മുതൽ കരാറുകൾ അനുവദിക്കുന്നത് നിർത്തിവെക്കും.
ആഗോള ഭീമൻ നിക്ഷേപ സാമ്പത്തിക സ്ഥാപനങ്ങൾ വരെ റിയാദിലേക്ക് തങ്ങളുടെ മേഖല ആസ്ഥാനങ്ങൾ മാറ്റാൻ നീക്കമാരംഭിച്ചു. മിഡിൽ ഈസ്റ്റിലും മേഖലയിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. റിയാദിൽ ഇതിനോടകം പ്രാദേശിക ആസ്ഥാനം സ്ഥാപിച്ച നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനാണ് ഈ ഭീമൻ സ്ഥാപനങ്ങളുടെ തലപ്പത്ത്. റിയാദിനെ ആഗോള സാമ്പത്തിക ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള സൗദിയുടെ ശ്രമങ്ങളെ അവർ പ്രശംസിച്ചു.
രാജ്യാന്തര കമ്പനികൾ സൗദിയിലേക്ക് ആസ്ഥാനം മാറ്റണമെന്ന സൗദി സർക്കാരിന്റെ നിബന്ധനായാണ് പല സ്ഥാപനങ്ങളുടേയും മാറ്റത്തിന് കാരണം. സൗദിയിൽ മേഖലാ ആസ്ഥാനങ്ങളില്ലാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് അടുത്ത ജനുവരി മുതൽ കരാറുകൾ അനുവദിക്കുന്നത് വിലക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകിയിയിരുന്നു. ഇതിനിടെയിലാണ് സൗദി അറേബ്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ആഗോള ഭീമൻ സാമ്പത്തിക നിക്ഷേപ സ്ഥാപനങ്ങൾ തയ്യാറാകുന്നത്. കഴിഞ്ഞ വർഷം അവസാനം 80 ഓളം കമ്പനികളാണ് തങ്ങളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിനായി ലൈസൻസിന് അപേക്ഷിച്ചത്.
Adjust Story Font
16