സൗദിയിൽ പുതിയ തലമുറ ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യമായ വൈഫൈ സിക്സ്-ഇ നെറ്റ്വർക്ക് ലോഞ്ചിംഗ്
വൈഫൈ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയതും നിലവിലെ സ്റ്റാൻഡേർഡിനേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ഡാറ്റാ ട്രാൻസ്ഫർ വാഗ്ദാനം ചെയ്യുന്നതുമാണ് പുതിയ ടെക്നോളജി
സൗദി അറേബ്യ പുതിയ തലമുറ ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യമായ വൈഫൈ സിക്സ്-ഇ നെറ്റ്വർക്ക് ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ഇത് രാജ്യത്തെ നിലവിലെ ഇന്റർനെറ്റ് സേവന വേഗതയെ അഞ്ചിരട്ടിയായി വർധിപ്പിക്കും. ഇതിനുള്ള സ്പെക്ട്രം ലേലത്തിന് രാജ്യം ഒരുങ്ങുന്നതായി സി.ഐ.ടി.സി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയോട് കൂടിയതും അതിവേഗ ഡാറ്റാ ട്രാൻസ്ഫറിംഗ് ഓഫർ നൽകുന്നതുമാണ് പുതിയ സംവിധാനം.
വൈഫൈ സിക്സ് ഇയുടെ ഔദ്യോഗിക ലോഞ്ചിംഗ് പ്രഖ്യാപനം സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ഗവർണർ ഡോ. മുഹമ്മദ് ബിൻ സൗദ് അൽ തമീമി നിർവ്വഹിച്ചു. റിയാദിൽ നടന്ന ലീപ് 22 ഗ്ലോബൽ ടെക്നോളജി കോൺഫറൻസിൽ വെച്ചാണ് പ്രഖ്യാനം നടത്തിയത്. വൈഫൈ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയതും നിലവിലെ സ്റ്റാൻഡേർഡിനേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ഡാറ്റാ ട്രാൻസ്ഫർ വാഗ്ദാനം ചെയ്യുന്നതുമാണ് പുതിയ ടെക്നോളജി.
വൈഫൈ സിക്സ് സാങ്കേതിക വിദ്യ നിലവിൽ രാജ്യത്ത് ലഭ്യമാണ്. എന്നാൽ 8കെ ഗെയിമിംഗ്, വീഡിയോ കോൺഫറൻസിംഗ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി ആപ്ലിക്കേഷനുകൾ എന്നിവ അനായാസം കൈകാര്യ ചെയ്യാൻ ശേഷിയുള്ളതാണ് വൈഫൈ സിക്സ് ഇ. സെക്കന്റിൽ ടൂ പോയിന്റ് ഫോർ ജിഗാബൈറ്റ്സ് വരെ ഉയർന്ന കഷക്ഷൻ വേഗത ഇതിന് പ്രദാനം ചെയ്യാൻ സാധിക്കും.
Adjust Story Font
16