ലയണൽ മെസ്സി റിയാദിൽ: സന്ദർശനം സൗദിയിലെ ടൂറിസം പ്രൊമോഷന്റെ ഭാഗമായി
സൗദി ടൂറിസത്തിന്റെ അംബാസഡറാകാൻ ടൂറിസം മന്ത്രാലയവുമായി മാസങ്ങൾക്ക് മുമ്പാണ് മെസ്സി കരാറിൽ ഒപ്പിട്ടത്
സൗദി ടൂറിസം അംബാസഡറായ ലയണൽ മെസ്സി കുടുംബത്തോടൊപ്പം തലസ്ഥാനമായ റിയാദിലെത്തി. സൗദിയിലെ ടൂറിസം പ്രൊമോഷന്റെ ഭാഗമായുള്ള മെസ്സിയുടെ രണ്ടാം സന്ദർശനമാണിത്. മെസ്സിയുടെയും കുടുംബത്തിന്റെയും സൗദി സന്ദർശനത്തെ സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് സ്വാഗതം ചെയ്തിരുന്നു.
സൗദി ടൂറിസത്തിന്റെ അംബാസഡറാകാൻ ടൂറിസം മന്ത്രാലയവുമായി മാസങ്ങൾക്ക് മുമ്പാണ് മെസ്സി കരാറിൽ ഒപ്പിട്ടത്. ഇതിന് ശേഷം രണ്ടാമത്തെ സന്ദർശനമാണിത്. ഇതു കൂടാതെ വിവിധ മത്സരങ്ങൾക്കായും മെസ്സി സൗദിയിലെത്തിയിരുന്നു. ലയണൽ മെസ്സിയുടെയും കുടുംബത്തിന്റെയും സൗദി സന്ദർശനത്തെ സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് സ്വാഗതം ചെയ്തു. കഴിഞ്ഞ വർഷമാണ് മെസ്സിയെ സൗദി ടൂറിസം അംബാസഡറായി മന്ത്രി പ്രഖ്യാപിച്ചത്.
2022 മേയ് മാസത്തിൽ അദ്ദേഹം സൗദി സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ ജിദ്ദ സീസണിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യ പ്രചാരണത്തിൽ മെസ്സി പങ്കെടുക്കുകയും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സൗദിയിലെ പ്രകൃതിഭംഗി വെളിപ്പെടുത്തുന്ന ചിത്രം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് മെസ്സി സൗദിയിൽ നിന്നും മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16