Quantcast

സൗദി പൊലീസിനായി ലൂസിഡ് മോട്ടോഴ്സ് അത്യാധുനിക ഇലക്ട്രിക് കാറുകൾ പുറത്തിറക്കി

ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വെച്ചാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി

MediaOne Logo

Web Desk

  • Published:

    4 Feb 2024 5:39 PM GMT

സൗദി പൊലീസിനായി ലൂസിഡ് മോട്ടോഴ്സ്  അത്യാധുനിക ഇലക്ട്രിക് കാറുകൾ പുറത്തിറക്കി
X

സൗദി പൊലീസിനായി ലൂസിഡ് മോട്ടോഴ്സ് അതിവേഗ അത്യാധുനിക ഇലക്ട്രിക് കാറുകൾ പുറത്തിറക്കി. ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വെച്ചാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. സൗദിയിൽ തന്നെ നിർമിക്കുന്നതാണ് കാറുകൾ.

റിയാദിൽ ഇന്ന് ആരംഭിച്ച വേൾഡ് ഡിഫൻസ് ഷോയിലാണ് പൊലീസ് സേനക്കായി ലൂസിഡ് കമ്പനി ഇറക്കിയ അത്യാധുനിക ഇലക്ട്രിക് കാർ പുറത്തിറക്കിയത്. സൗദിയിലെ തെരുവുകളിൽ ഇനി സുരക്ഷ പട്രോളിംഗിനായി ഈ അതിവേഗ ഇലക്ട്രിക് കാറുകളും ഓടി നടക്കും. സുരക്ഷാ മേഖലയിൽ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യം വെച്ചാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി.

കഴിഞ്ഞ നവംബറിൽ അൽ ഉല റോയൽ കമ്മീഷനും ലൂസിഡ് മോട്ടോഴ്സ് 30 ഇലക്ട്രിക് കാറുകൾ കൈമാറിയിരുന്നു.സർക്കാർ സ്ഥാപനങ്ങളിൽ ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിന്നതിനായി ലൂസിഡ് മോട്ടോഴ്സുമായുണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിലാണ് കാറുകളുടെ കൈമാറ്റം. ജിദ്ദക്ക് സമീപം റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൻ്റെ പങ്കാളിത്തത്തോടെ ലൂസിഡ് മോട്ടോഴ്‌സിൻ്റെ ഇലക്ട്രിക് കാർ നിർമ്മാണ ഫാക്ടറി പ്രവർത്തിക്കുന്നത്.

രാജ്യത്ത് ഇല്കട്രിക് വാഹനങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി എന്ന പേരിൽ പ്രത്യേക സംവിധാനം തന്നെ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. അതിൻ്റെ ഭാഗമായി 1000 തന്ത്രപ്രധാന സ്ഥലങ്ങളിലായി 5000 ത്തോളം അതിവേഗ ചാർജിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

TAGS :

Next Story