Quantcast

ലുലു ഗ്രൂപ്പിന്റെ മുപ്പതാമത് ഹൈപ്പർ മാർക്കറ്റ് സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തനമാരംഭിച്ചു

ദമ്മാം ചേംബർ വൈസ് ചെയർമാൻ ഹമദ് ബിൻ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-02-16 16:46:40.0

Published:

16 Feb 2023 4:44 PM GMT

lulu, ma yusafali
X

അൽ കോബാറിലെ അൽ റക്കയിലാണ് ഇന്ന് തുറന്ന പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുണ്ട് ഇവിടെ. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള എല്ലാ ഉല്പന്നങ്ങളും ഇവിടെ ലഭ്യമാണ്. വിപുലമായ സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗാർഹിക ഉത്പന്നങ്ങൾ, ലുലു കണക്ട്, ഫാഷൻ ഉൾപ്പെടെ ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച സൗദി കാപ്പി അടക്കമുള്ള കാർഷികോത്പന്നങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. സൗദി അറേബ്യയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുണ്യ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിൽ ഉൾപ്പെടെ ഇരുപതിലധികം പുതിയ ഹൈപ്പർ മാർക്കറ്റുകൾ സൗദിയിൽ ആരംഭിക്കും. ഇതിൽ അഞ്ചെണ്ണം ഈ വർഷം തന്നെ പ്രവർത്തനം ആരംഭിക്കും. സൗദി ഭരണകൂടം രാജ്യത്തെ വ്യാപാര വാണിജ്യ രംഗങ്ങളിൽ ധീരമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ സാമ്പത്തിക ശക്തികളിലൊന്നാകാൻ സൗദി അറേബ്യയെ ഇത് സഹായിക്കുമെന്നും യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു കിഴക്കൻ പ്രവിശ്യ റീജിയണൽ ഡയറക്ടർ മൊയിസ് നൂറുദ്ദീൻ എന്നിവരും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

TAGS :

Next Story