സൗദിയിൽ വാറ്റ് നികുതി ലംഘനങ്ങളിലും പിഴകളിലും മാറ്റം; ഗുരുതരമല്ലാത്ത ലംഘനങ്ങളിൽ ആദ്യ തവണ പിഴയില്ല
മൂന്നു മാസത്തിനുള്ളിൽ ഇതേ ലംഘനം ആവർത്തിച്ചാൽ പിഴ ചുമത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അനുമതി
സൗദി അറേബ്യയിൽ വാറ്റ് നികുതി ലംഘനങ്ങളിലും അവയ്ക്കുള്ള പിഴകളിലും മാറ്റം വരുത്തി. സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയാണ് നിയമം പരിഷ്‌കരിച്ചത്. ഗുരുതരമല്ലാത്ത വാറ്റ് ലംഘനങ്ങളിൽ ആദ്യ തവണ പിഴ ചുമത്തില്ല. പകരം ബോധവത്ക്കരണത്തിനും ലംഘനം ആവർത്തിച്ചാൽ ലഭിക്കാവുന്ന ശിക്ഷാ നടപടികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും അവസരം ഉപയോഗിക്കും.
നികുതിദായകൻ മൂന്നു മാസത്തിനുള്ളിൽ ഇതേ ലംഘനം ആവർത്തിച്ചാൽ പിഴ ചുമത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അനുമതി നൽകും. നികുതി വെട്ടിപ്പ്, നികുതി കുടിശ്ശിക അടയ്ക്കാതിരിക്കുക, അടയ്ക്കുന്നതിൽ കാലതാമസം വരുത്തുക, നികുതി റിട്ടേണുകൾ രേഖപ്പെടുത്തുന്നതിൽ വഞ്ചന കാണിക്കുക, റിട്ടേൺ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെടുകയോ കാലതാമസം വരുത്തുകയോ ചെയ്യുക തുടങ്ങിയവ ഗുരുതര നിയമ ലംഘനങ്ങൾക്ക ഈ ഇളവ് ബാധകമായിരിക്കില്ല. ഇത്തരം ലംഘനങ്ങൾക്ക് നിലവിലുള്ള തത്സമയം പിഴ സംവിധാനം തുടരും.
Made changes to VAT violations and fines in Saudi Arabia. The law was amended by the Zakat and Tax Authority. No first-time penalty for non-serious VAT violations.
Adjust Story Font
16