Quantcast

സോളോ യാത്രക്കാരായ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിത നഗരമായി മദീന, ദുബൈ മൂന്നാം സ്ഥാനത്ത്

ജൊഹാനസ്ബര്‍ഗും ക്വാലാലംപൂരും ഡല്‍ഹിയും പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഇടം പിടിച്ചത്

MediaOne Logo

Web Desk

  • Published:

    17 Feb 2022 1:19 PM GMT

സോളോ യാത്രക്കാരായ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിത നഗരമായി മദീന, ദുബൈ മൂന്നാം സ്ഥാനത്ത്
X

റിയാദ്: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വിശുദ്ധ നഗരമായ മദീന ഒന്നാമതെത്തി. യുകെ ആസ്ഥാനമായുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ InsureMyTrip നടത്തിയ പഠനത്തിലാണ് പ്രവാചകന്റെ നഗരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 10ല്‍ 10 പോയിന്റുകളും നേടിയതോടെയാണ് മറ്റു പ്രമുഖ നഗരങ്ങളെ പിന്നിലാക്കി വിശുദ്ധ നഗരം മുന്നിലെത്തിയത്.ലിംഗഭേദത്തിന്റെ പേരിലുള്ള ആക്രമണങ്ങളുടെ അഭാവത്തിലും രാത്രിയില്‍ ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കാന്‍ സാധിക്കുന്നതിലുമടക്കം നിരവധി ഉപ സൂചികകളിള്‍ മദീന ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കി.

പത്തില്‍ 9.06 മാര്‍ക്ക് നേടിയ തായ്ലന്‍ഡിലെ ചിയാങ് മായ് നഗരം രണ്ടാം സ്ഥാനം നേടിയപ്പോള്‍, ദുബൈ നഗരമാണ് 9.04 എന്ന സ്‌കോറോടെ മൂന്നാമതെത്തിയത്. അതേ സമയം ഏറ്റവും കുറവ് പോയിന്റുകള്‍ നേടിയ ജൊഹാനസ്ബര്‍ഗും ക്വാലാലംപൂരും ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡല്‍ഹിയും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഇടം പിടിച്ചത്.

TAGS :

Next Story