ഹജ്ജില്‍ പ്രതീക്ഷയര്‍പ്പിച്ച് മക്കയിലെ വിപണികള്‍
കച്ചവടത്തിനൊപ്പം ലോകത്തെ നാനാ ഭാഗങ്ങളിലുള്ളവരുടെ സംഗമ സ്ഥാനം കൂടിയായിരുന്നു മക്കയിലെ കച്ചവട കേന്ദ്രങ്ങൾ.
ഹജ്ജ് കാലത്തായിരുന്നു മക്കയിലെ മാർക്കറ്റുകൾ ഏറ്റവും സജീവമായിരുന്നത്. കോവിഡ് സാഹചര്യത്തിൽ വിദേശി ഹാജിമാർ ഉംറക്കും ഹജ്ജിനും എത്താതായതോടെ കച്ചവടത്തെയും സാരമായി ബാധിച്ചു. ഇത്തവണ കൂടുതൽ ഹാജിമാർ എത്തുന്നതോടെ പ്രതീക്ഷയിലാണ് മക്കയിലെ മലയാളി വ്യാപാരികളും.
ഹജ്ജിനും ഉംറക്കും എത്തുന്ന വിദേശ തീർത്ഥാടകരെ ആശ്രയിച്ചാണ് ഹറമിനു പരിസരത്തും മക്കയിലും ഉള്ള വിപണികൾ സജീവമായിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ ആരംഭിച്ചതോടെ ഹറമും പരിസരവും തീർത്ഥാടകരില്ലാതെ ശൂന്യമായി.നിരവധി മലയാളികൾ ജോലിചെയ്തിരുന്ന ഇവിടങ്ങളിൽ പിടിച്ചു നിൽക്കാനാവാതെ പലരും കടകൾ അടച്ചിടേണ്ടി വന്നു. പിന്നീട് പലതും തുറന്നില്ല. ചിലർ നഷ്ടം സഹിച്ചും പ്രത്യാശയോടെ കാത്തിരുന്നു.
-വ്യാപരം ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയവരും കുറവല്ല. എന്നാൽ ഹജ്ജ് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വരുന്നത് പ്രതീക്ഷയാണ് ബിസിനസ് മേഖലയിലുള്ളർക്ക് നൽകുന്നത്.
റമദാൻ ഉൾപ്പെടെ കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ അഭ്യന്തര ഉംറകൾ അനുവദിച്ചതോടെ വിപണിയിൽ ഉണർവുണ്ടായിരുന്നു. ഇത്തവണ അറുപനായിരം ആഭ്യന്തര തീർഥാടകരാണ് ഹജ്ജിനായി എത്തുന്നത്. ഹജ്ജ് വിജയകരമാകുന്നതോടെ ഉംറയും കൂടുതൽ സജീവമാകും. കച്ചവടത്തിനൊപ്പം ലോകത്തെ നാനാ ഭാഗങ്ങളിലുള്ളവരുടെ സംഗമ സ്ഥാനം കൂടിയായിരുന്നു മക്കയിലെ കച്ചവട കേന്ദ്രങ്ങൾ.
Adjust Story Font
16