Quantcast

മക്കയിലെ നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് വിലക്ക്; ടാങ്കറുകളും നിര്‍മാണ വാഹനങ്ങളും പാടില്ല

മക്കാ നഗരത്തിലെ പ്രധാന വഴികളില്‍ ട്രക്കുകളും ടാങ്കറുകളും പാര്‍ക്ക് ചെയ്യരുത്

MediaOne Logo

Web Desk

  • Published:

    27 Sep 2021 6:07 PM GMT

മക്കയിലെ നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് വിലക്ക്; ടാങ്കറുകളും നിര്‍മാണ വാഹനങ്ങളും പാടില്ല
X

മക്കയിലെ താമസ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്തും ട്രക്കുകളും ടാങ്കറുകളും പാര്‍ക്ക് ചെയ്യുന്നതിന് വിലക്ക്. നിര്‍മാണ വസ്തുക്കളുമായി വരുന്ന വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ വിലക്കുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും നടപടിയും ഉണ്ടാകും.മക്കാ നഗരത്തിലെ പ്രധാന വഴികളില്‍ ട്രക്കുകളും ടാങ്കറുകളും പാര്‍ക്ക് ചെയ്യരുത്.

താമസ സ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളുടെ പരിസരത്തും പാര്‍ക്കിങ് പാടില്ല. ഇത്തരത്തില്‍ ട്രക്കുകള്‍ നിര്‍ത്തിയിട്ടാല്‍ നടപടിയുണ്ടാകും. പിഴ ഈടാക്കുകയും ചെയ്യും. മുന്നിലേക്കുള്ള കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തില്‍ വാഹനം പാര്‍ക് ചെയ്താലും പിഴ ഈടാക്കും. അബ്ദുല്‍ അസീസ് റോഡ്, പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡ്, മക്ക-മദീന റോഡ്, അല്‍ ലീത്ത് റോഡ് എന്നിവിടങ്ങളിലും റോഡരികിലെ പാര്‍കിങ് നിരോധിച്ചിട്ടുണ്ട്.

അതേ സമയം ട്രക്കുകള്‍ക്കായുള്ള പാര്‍ക്കിങ് സ്ഥലങ്ങളിലുള്ള സൗകര്യം ഉപയോഗപ്പെടുത്താം. ഏറെക്കാലമായി ഇവിടെ നിര്‍ത്തിയിട്ട ട്രക്കുകള്‍ക്ക് മക്ക പരിസരങ്ങളില്‍ നിന്ന് അവരുടെ ട്രക്കുകള്‍ നീക്കം ചെയ്യുന്നതിന് ഒരാഴ്ചത്തെ സാവകാശം നല്‍കിയിട്ടുണ്ട്. മക്കയിലെ താമസ സ്ഥലങ്ങളില്‍ വെറുതെ കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story