Quantcast

മലപ്പുറം ജില്ല വനിതാ ലീഗ് പ്രസിഡണ്ട് കെ.പി. ജൽസീമിയക്ക് മക്കയിൽ സ്വീകരണം നൽകി

ഹജ്ജിൽ സേവനനിരതരായ ഓരോ പ്രവർത്തകരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും മതിയാവില്ല എന്ന് കെ.പി.ജൽസീമിയ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    27 Jun 2024 11:36 AM GMT

മലപ്പുറം ജില്ല വനിതാ ലീഗ് പ്രസിഡണ്ട് കെ.പി. ജൽസീമിയക്ക് മക്കയിൽ സ്വീകരണം നൽകി
X

മക്ക: ഹജ്ജ് കർമ്മത്തിനെത്തിയ മലപ്പുറം ജില്ല വനിതാ ലീഗ് പ്രസിഡണ്ട് കെ.പി.ജൽസീമിയക്ക് മക്ക കെ.എം.സി.സി സെൻട്രൽ കമ്മറ്റി സ്വീകരണം നൽകി. കെ.എം.സി.സി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. 'പ്രതികൂല സഹചര്യത്തിലും ഹാജിമാരുടെ മനം നിറഞ പ്രാർത്ഥനയുടെ ഫലമായിട്ടാണ് കെ.എം.സി.സിക്ക് മിനയിൽ സേവനത്തിനെത്താൻ കഴിഞ്ഞതെന്ന് അനുഭവത്തിലൂടെ ഞാൻ നേർസാക്ഷിയാണ്, കെ.എം.സി.സിയുടെ പച്ചക്കോട്ട് കണ്ടപ്പോൾ ഹാജിമാർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും വലുതായിരുന്നു, നിങ്ങൾ നൽകിയ കഞ്ഞി ആവേശത്തോടെ എല്ലാവരും ഏറ്റു വാങ്ങുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു, മിനയിൽ കെ.എം.സി.സിയുടെ സേവന പ്രവർത്തനം എന്താണെന്ന് വിശുദ്ധ കർമ്മങ്ങൾ നടന്ന സ്ഥലങ്ങളിൽ കൺകുളിരേ കണ്ടു എന്നും കെ.എം.സി.സിയുടെ പ്രവർത്തന ഫലം ഏറെ അനുഭവിച്ചത് ആൺ തുണയില്ലാതെ എത്തിയ ഹജ്ജുമ്മമാരാണ് എന്നും വനിതവിംഗ് വളണ്ടിയർ മാരുടെ പ്രവർത്തനവും ഞങ്ങൾക്ക് ഏറെ പ്രയോജനമായി' എന്നും ജൽസീമ പറഞ്ഞു.

ഹജ്ജിന് മുൻപും ശേഷവും സ്വന്തമായി തവാഫും സഹിയും ചെയ്യാൻ കഴിയാത്ത നൂറുകണക്കിന് ഹാജിമാരെ വീൽചെയറിൽ സ്വന്തം മാതാപിതാക്കൾക്ക് മക്കൾ സ്വാന്തനത്തോടുകൂടി ചെയ്തു കൊടുക്കുന്നത് പോലെ അർദ്ധരാത്രിയിൽ തവാഫും സഹിയും ചെയ്യിച്ച ഓരോ പ്രവർത്തകരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും മതിയാവില്ല എന്നും സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കവെ കെ.പി.ജൽസീമിയ പറഞ്ഞു. ചടങ്ങിന് ആശംസകൾ നൽകി മുസ്തഫ മലയിൽ, ഷെമിന ബഷീർ, സെറീന ആസിഫ് എന്നിവർ സംസാരിച്ചു, വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിന് ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ മഞ്ഞകുളും നന്ദിയും പറഞ്ഞു.

TAGS :

Next Story