മലർവാടി ദമ്മാം ഘടകം കുട്ടികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുട്ടികൾക്ക് മധുരമൂറുന്ന അനുഭവമായി മലർവാടി ദമ്മാം ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുട്ടികൾക്ക് മാത്രമായി ഒരുക്കിയ ഇഫ്താർ സംഗമത്തിൽ അൽഖൊസാമ ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൾ കെ.എം സാദിഖ് കുട്ടികളുമായി സംവദിച്ചു.
ഏറ്റവുമധികം ക്രിയാത്മകമായി കാര്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ളത് കുട്ടികൾക്കാണെന്നും അവരിലെ നൈസർഗിക സിദ്ധികളെ നേരത്തെ തിരിച്ചറിഞ്ഞ് കുടുംബത്തിനും സമൂഹത്തിനും ഗുണം ചെയ്യും വിധം വളർത്തിയെടുക്കലാണ് സാമൂഹിക ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നൻമകൾ മാത്രം നിറഞ്ഞ കുട്ടിക്കാലത്തെ കലുഷിതമാക്കുന്ന കുടുംബ-സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപെടാതിരിക്കാൻ നാമേവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഉണർത്തി.
മലർവാടി റമദാൻ ജേർണൽ മുഖ്യാതിഥി കെ.എം സാദിഖ് മലർവാടി അംഗമായ ഹബീബ് റയ്യാന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. റയ്യാൻ ക്ലിനിക് ഓഡിറ്റോറിയത്തിലാണ് 200 ഓളം കുട്ടികൾ പങ്കെടുത്ത സംഗമം നടന്നത്.
സുഹ ഹനാൻ, ഹംന ഹാരിസ് എന്നിവർ നേതൃത്വം നൽകിയ റമദാൻ ക്വിസ്സ് ഏറെ ആവേശഭരിതമായിരുന്നു. നഷ്മിയ ഷാനിയാസ്, ഹാനിയ പരി, ഇസാ കിനായി, മിഷാൽ സിനാൻ, ആമിന ഫാസിൽ, ഹനൂന ഫൈസൽ, ലുഖ്മാൻ, അലിഷ്ബ റഹീം, ഐസ ഫിനോസ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അലിഷ്ബ റഹീം ഖിറാഅത്ത് നടത്തി. സജ്ന ഷക്കീർ അവതാരികയായിരുന്നു.
തനിമ വനിതാ വിഭാഗം പ്രസിഡന്റ് സഅദ ഹനീഫ, സെക്രട്ടറി സിനി അബ്ദുൽ റഹീം, മലർവാടി രക്ഷാധികാരി ഷബ്ന അസീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോഡിനേറ്റർ നജ്ല സാദത്ത്, ഭാരവാഹികളായ സജ്ന ഷക്കീർ, ആസിയ ശിഹാബുദ്ദീൻ, ജസീറ ഫൈസൽ, അഷ്‌കർ ഗനി, നാസർ ആലുങ്ങൽ, മെഹബൂബ് കൊടുങ്ങല്ലൂർ, ജോഷി ബാഷ, നുജൂമ കബീർ, നജ്ല ഹാരിസ്, അനീസ മെഹബൂബ്, സൽമ സമീഉല്ല, റമീസ അർഷദ്, റിൻഷ ഫാസിൽ, മുഹ്‌സിന തുടങ്ങിയവർ നേതൃത്വം നൽകി.
Adjust Story Font
16