Quantcast

ജുബൈലിൽ മലർവാടി ബാലോത്സവം വർണാഭമായി നടന്നു

മലർവാടി ലിറ്റിൽ സ്കോളർ രജിസ്‌ട്രേഷൻ ഡിസംബർ 20 വരെ നീട്ടി

MediaOne Logo

Web Desk

  • Published:

    20 Nov 2023 7:19 PM GMT

ജുബൈലിൽ മലർവാടി ബാലോത്സവം വർണാഭമായി നടന്നു
X

ശിശുദിനത്തോടനുബന്ധിച്ച് മലർവാടി, ജുബൈൽ ബാലോത്സവം സംഘടിപ്പിച്ചു. 'ചാച്ചാജിയോടൊത്ത് ഒരു ദിനം' എന്ന തലക്കെട്ടിലായിരുന്നു പരിപാടി. നൂറിൽപരം കുട്ടികൾ പങ്കെടുത്തു. ബഡ്‌സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ നാല് വിഭാഗങ്ങളിലായി ചിത്രരചനാ മത്സരങ്ങൾ നടന്നു.

ജുബൈൽ തനിമ പ്രസിഡന്റും മലർവാടി രക്ഷാധികാരിയുമായ നാസർ ഓച്ചിറ ശിശുദിന സന്ദേശം സദസ്സിന് കൈമാറി. പണ്ഡിറ്റ് നെഹ്രുവിന്റെ ജീവിതവും അഭിനവ കാലഘട്ടത്തിൽ പുതിയ തലമുറ അത് മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.

അബ്ദുൽ ഗഫൂർ മങ്കരത്തൊടി പ്രോഗ്രാം കൺവീനർ ആയിരുന്നു. ജനുവരി രണ്ട് മുതൽ ആഗോള മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'മലർവാടി ലിറ്റിൽ സ്കോളർ 2023' വിജ്ഞാനോത്സവത്തെ കുറിച്ചും വിശദീകരിച്ചു. ഡിസംബർ 20 വരെ രജിസ്ട്രേഷൻ സമയം ദീർഘിപ്പിച്ചിട്ടുണ്ട്.

ഹഫീസും മെഹ്‌നാസും അവതാരകരായിരുന്നു. ഇരുവരും നടത്തിയ നെഹ്‌റു അനുസ്മരണ ക്വിസ് പ്രോഗ്രാമിൽ രക്ഷിതാക്കളും ഭാഗമായി. പി.കെ നൗഷാദ്, ലുലു ജനറൽ മാനേജർ ആസിഫ്, ഖാലിദ്, ഫർഹാൻ, നായിഫ്, അധ്യാപികമാരായ എൽന, സുഫൈറ, നീതു എന്നിവർ അതിഥികളായിയിരുന്നു. നൗറീൻ നസീഫ് പ്രാർത്ഥനാഗാനം ആലപിച്ചു. തനിമ വൈസ് പ്രസിഡന്റ് കെ.പി മുനീർ, ഡോ. ജൗഷീദ്, നിയാസ് നാരകത്ത്, ഷബീന ജബീർ, നൂർജഹാൻ നാസർ, ഷനൂബ അബ്ദുൽ കരീം, സൽവ ജംഷീർ, ഫാസില റിയാസ്, അബ്ദുൽ കരീം ആലുവ, സഫിയ ഷെഫിൻ, ഷിബിന എന്നിവർ പരിപാടി നിയന്ത്രിച്ചു. ഫിദ നസീഫ സ്വാഗതവും, റഫീന നസീഫ് നന്ദിയും പറഞ്ഞു.

TAGS :

Next Story