മലയാളി ബിസിനസ് പ്രമുഖൻ സൗദിയിൽ മരിച്ചു
ഫറോക്ക് സ്വദേശി അബ്ദുൽ മജീദ് വേങ്ങാടാണ് മരിച്ചത്

ദമ്മാം: മലയാളി ബിസിനസ് പ്രമുഖൻ സൗദിയിലെ അൽകോബാറിൽ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ മജീദ് വേങ്ങാടാണ് മരിച്ചത്. ഇഫ്താറിന് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുപ്പത് വർഷത്തിലേറെയായി അൽകോബാറിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു അബ്ദുൽ മജീദ്. സാമൂഹ്യ സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അശ്രഫ് വേങ്ങാടിന്റെ അർദ്ധ സഹോദരനാണ്.
കെ.എം.സി.സി അൽകോബാർ വെൽഫയർ വിങ് കോഡിനേറ്റർ ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് തുഖ്ബ ഖബറിസ്ഥാനിൽ മറവ് ചെയ്യും. നേരത്തെ സൗദിയിൽ വെച്ച് മരിച്ച അബ്ദുൽ മജീദിന്റെ ഉമ്മയെയും ഇതേ ഖബറിസ്ഥാനിലാണ് മറവ് ചെയ്തിട്ടുള്ളത്.
Next Story
Adjust Story Font
16