സൗദി അൽഖോബാറിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

അൽ കോബാർ : മുവാറ്റുപുഴ മുടവൂർ കണ്ണൻവിളിക്കൽ വീട്ടിൽ മുകേഷ് കുമാറിനെ (37) തുക്ബയിലെ കമ്പനിയുടെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി.പതിനേഴ് വർഷമായി വെതർഫോർഡ് കമ്പനിയിൽ ടെക്നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. വെതർഫോർഡ് കമ്പനിയുടെ ദുബായ്, ഇറാഖ്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്തതിന് ശേഷം 2020 മുതൽ സൗദി അൽ കോബാറിൽ ജോലിചെയ്ത് വരുന്നു. രമേശൻ നായർ - ഉഷ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ സൂര്യ ലണ്ടനിൽ ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾക്ക് കെ എം സി സി അൽ കോബാർ വെൽഫെയർ വിഭാഗം ചെയർമാൻ ഹുസ്സൈൻ നിലമ്പൂർ രംഗത്തുണ്ട്.
Next Story
Adjust Story Font
16

