മലയാളി ബാലിക ജിദ്ദയിൽ മരിച്ചു
കൊല്ലം പള്ളിമുക്ക് സ്വദേശി എം.ബി സനൂജിന്റെ മകൾ റയ്യ സനൂജ് (9) ആണ് മരിച്ചത്

ജിദ്ദ: മലയാളി ബാലിക ആരോഗ്യ പ്രയാസങ്ങളെ തുടർന്ന് ജിദ്ദയിൽ മരിച്ചു. ജിദ്ദ എം.ബി.എൽ കമ്പനിയിൽ എൻജിനീയറായ കൊല്ലം പള്ളിമുക്ക് സ്വദേശി സനു മൻസിലിൽ എം.ബി. സനൂജിന്റെ മകൾ റയ്യ സനൂജ് (9) ആണ് മരിച്ചത്. വെഞ്ഞാറമൂട് ഉഷസ്സിൽ ഹാഷിമിന്റെ മകൾ മിനിയാണ് മാതാവ്. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിദ സനൂജ് സഹോദരിയാണ്.
ഹൈപർ തൈറോയിഡ് ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി റുവൈസിലെ കുട്ടികൾക്കുള്ള മഖ്ബറയിൽ ഖബറടക്കി. കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി സംഗമം ജിദ്ദ ഭാരവാഹി ഷാനവാസ് തുടങ്ങിയവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
Next Story
Adjust Story Font
16

