സൗദി ദേശീയ ഗെയിംസിൽ മലയാളി വിദ്യാർഥിക്ക് സ്വർണം
സൗദിയുടെ ആദ്യ ദേശീയ ഗെയിംസിൽ നേരിട്ട് മത്സരിച്ച ഏക മലയാളിയാണ് ഖദീജ
പ്രഥമ സൗദി ദേശീയ ഗെയിംസില്‍ മലയാളി വിദ്യാര്‍ഥിക്ക് സുവര്‍ണ നേട്ടം. കൊടുവള്ളി സ്വദേശി ഖദീജ നിസയാണ് ചരിത്രം കുറിച്ചത്. ബാഡ്മിന്റണ്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ സര്‍ണമെഡലും പത്ത് ലക്ഷം റിയാലും (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാനം കരസ്ഥമാക്കിയാണ് നേട്ടം. റിയാദ് മിഡിലിസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഖദീജ.
മലയാളികള്‍ക്കും ഇന്ത്യക്കാകെയും അഭിമാനകരമായ നേട്ടമാണ് മിടുക്കി സമ്മാനിച്ചത്. സൗദിയുടെ ആദ്യ ദേശീയ ഗെയിംസില്‍ നേരിട്ട് മത്സരിച്ച ഏക മലയാളി കൂടിയാണ് ഖദീജ നിസ. സൗദിയില്‍ ജനിച്ച വിദേശികള്‍ക്കും ദേശീയ ഗെയിംസിന്റെ ഭാഗമാകാം എന്ന നിബന്ധന ഉപയോഗപ്പെടുത്തിയാണ് നിസ മത്സരത്തിനെത്തിയത്.
ഓക്ടോബര്‍ 28ന് ആരംഭിച്ച ദേശീയ ഗെയിംസില്‍ നവംബര്‍ ഒന്ന് മുതലാണ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ആരംഭിച്ചത്. വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പൂളുകള്‍ തമ്മിലായിരുന്നു ആദ്യ മത്സരം. ഇതില്‍ അനായാസം വിജയം നേടിയ ഖദീജ ബുധനാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലും വ്യാഴാഴ്ച രാവിലെ നടന്ന സെമി ഫൈനലിലും വിജയം നേടി.
അല്‍ നജ്ദ് ക്ലബ്ബ് പ്രതിനിധിയായാണ് നിസ മത്സരിച്ചത്. ആകാംശ നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രി ഫൈനല്‍ മത്സരം അരങ്ങേറി. അല്‍ഹിലാല്‍ ക്ലബ്ബ് പ്രതിനിധി അല്‍ മുദരിയ്യയുമായാണ് ഖദീജ നിസ ഫൈനല്‍ കളിച്ചത്. ഫൈനലില്‍ ആദ്യ രണ്ട് റൗണ്ടിലും മേല്‍ക്കൈ നേടിയ ഖദീജ സുവര്‍ണ നേട്ടിത്തിന് അര്‍ഹത നേടുകയായിരുന്നു. 21-11, 21-10 എന്ന സ്‌കോര്‍ നിലയില്‍ എതിരാളിയെ തളച്ചാണ് ഖദീജ കിരീടം ചൂടിയത്.
റിയാദില്‍ പ്രവാസ ജീവിതം നയിക്കുന്ന കൊടുവള്ളി കൂടത്തിങ്കള്‍ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ. രണ്ടര മാസം മുമ്പ് ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്വദേശി, വിദേശി താരങ്ങളെയെല്ലാം പിന്നിലാക്കിയാണ് ഖദീജ സൗദി ദേശീയ ഗെയിംസിന് യോഗ്യത നേടിയത്.
Adjust Story Font
16