Quantcast

മലയാളി ഉംറ തീർത്ഥാടകൻ മക്കയിൽ മരിച്ചു

കണ്ണൂർ ഇരിട്ടി സ്വദേശി ഹംസ ചോലക്കലാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    9 Jan 2025 9:25 AM GMT

മലയാളി ഉംറ തീർത്ഥാടകൻ മക്കയിൽ മരിച്ചു
X

മക്ക: സ്വകാര്യ ​ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ ഇരിട്ടി സ്വദേശി ഹംസ ചോലക്കൽ (86) മരിച്ചു. ഉംറ നിർവഹിച്ച ശേഷം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച്ച മക്കയിലെ ഹിറ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിദഗ്‌ധ ചികിത്സക്ക് ചൊവ്വാഴ്‌ച ഇദ്ദേഹത്തെ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ച്ച പുലർച്ചെ മരിക്കുകയായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: സലിം, നസീർ, മുസ്‌തഫ, ഇബ്രാഹിം, മൈമൂന. ബുധനാഴ് മഗ്‌രിബ് നമസ്കാരാനന്തരം മസ്‌ജിദുൽ ഹറാമിൽ ജനാസ നമസ്കാരം നടത്തി മയ്യത്ത് മക്ക ഷറായ മഖ്ബറയിൽ ഖബറടക്കി.

TAGS :

Next Story