വീട്ടുജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ മലയാളി വനിത നാട്ടിലേക്ക് മടങ്ങി
ഏഴ് മാസം ജോലി ചെയ്തിട്ടും ശമ്പളമൊന്നും നല്‍കിയില്ല
വീട്ട് ജോലി വാഗ്ദാനം ചെയ്ത് ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തിച്ച മലയാളി വനിത ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം സ്വദേശിയാണ് ഏജന്റിന്റെ കെണിയില്‍ പെട്ട് സൗദിയിലെ ബുറൈദയില്‍ എത്തിയത്.
ഏഴ് മാസം ജോലി ചെയ്തിട്ടും ശമ്പളമൊന്നും നല്‍കിയില്ലെന്നും ഇവര്‍ പരാതി പറയുന്നു. ഏഴ് മാസം മുമ്പാണ് നാട്ടില്‍ നിന്നുള്ള ഏജന്റ് വീട്ട് ജോലി വാഗ്ദാനം ചെയ്ത സൗദിയിലെ ബുറൈദയില്‍ എത്തിച്ചത്. മാസം 25000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് റിക്രൂട്ട്‌മെന്റ്. ടൂറിസ്റ്റ് വിസതരപ്പെടുത്തിയാണ് യാത്രയൊരുക്കിയത്. സൗദിയിലെത്തിച്ച ഇവരെ ഏജന്റ് വിത്യസ്ത വീടുകളില്‍ ജോലിക്ക് നിശ്ചയിച്ചു.
ഒടുവില്‍ ഏജന്റ് ഇവരെ റോഡരികില്‍ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. സൌദിയിലേക്ക് എല്ലാവര്‍ക്കും വിസിറ്റ് വിസ ലഭ്യമായതോടെ ചില ഏജന്‍സികള്‍ ദുരുപയോഗം ചെയ്ത് പലരെയും ചതിയിൽപ്പെടുത്തുന്ന സംഭവം വര്‍ധിക്കുന്നതായും ഈ രംഗത്തുള്ളവര്‍ പറയുന്നു.
Adjust Story Font
16