റമദാനെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങളുമായി മസ്ജിദുല്‍ ഹറം
- Published:
25 Feb 2022 12:43 PM GMT
ആസന്നമായ റമദാന്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മക്കയിലെ മസ്ജിദുല്‍ ഹറമും അനുബന്ധമായുള്ള പുതിയ വിശാല കെട്ടിടങ്ങളും. ഇരുഹറം കാര്യാലയത്തിന്റെ നേതൃത്വത്തിലുള്ള പ്രോജക്ട്‌സ് ആന്‍ഡ് എഞ്ചിനീയറിങ് സ്റ്റഡീസ് ഏജന്‍സിയാണ് വരാനിരിക്കുന്ന റമദാന്‍ സീസണിനുള്ള തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തുന്നത്.
നിലവിലുള്ള കെട്ടിടങ്ങളിലെ സേവന സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം, വിശ്വാസികള്‍ വിവിധ പ്രാര്‍ത്ഥനക്കായി ഉപയോഗിക്കുന്ന സ്ഥലങ്ങളുടേയും നടപ്പാതകളുടേയും ഒരുക്കങ്ങള്‍, മതാഫിന്റെ വിപുലീകരണം എന്നിവയെക്കുറിച്ചെല്ലാം പ്രോജക്ട്‌സ് ആന്‍ഡ് എഞ്ചിനീയറിങ് സ്റ്റഡീസ് ജനറല്‍ അണ്ടര്‍സെക്രട്ടറി എഞ്ചി. മുഹമ്മദ് അല്‍ വഖ്ദാനി വിശദീകരിച്ചു.
തീര്‍ത്ഥാടകര്‍ക്കാവശ്യമായ സേവന സംവിധാനങ്ങളും മറ്റും നവീകരിക്കേണ്ടതിനെ സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നതായി അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ, ഇരു ദിശയിലേക്കും വിശ്വാസാകിള്‍ സഞ്ചരിക്കുന്ന പാതകളുടെ വികസനം സംബന്ധിച്ചും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.
തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി എല്ലാ മേഖലകളിലേയും സൗകര്യങ്ങള്‍ ഉന്നത നിലവാരത്തോടെ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു.
Adjust Story Font
16