Quantcast

സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; വിവിധ ഇടങ്ങളിൽ പ്രവാസികളടക്കം 25 പേർ അറസ്റ്റിൽ

മയക്കുമരുന്ന് കേസിൽ പ്രവാസിയടക്കം രണ്ട് പേരുടെ വധശിക്ഷയും ഇന്ന് നടപ്പാക്കി

MediaOne Logo

Web Desk

  • Published:

    18 July 2024 5:00 PM GMT

സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; വിവിധ ഇടങ്ങളിൽ പ്രവാസികളടക്കം 25 പേർ അറസ്റ്റിൽ
X

ജിദ്ദ: സൗദിയിൽ വ്യാപകമായ മയക്കുമരുന്ന് വേട്ടയിൽ 25 പേർ അറസ്റ്റിൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ നേതൃത്വത്തിലാണ് പരിശോധന. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും, ചെറുക്കുന്നതിനുമായുള്ള കാമ്പയിൻ തുടരുകയാണ്. ഇന്ന് അറസ്റ്റിലായവരിൽ മയക്കുമരുന്ന് കടത്തുകാരും, കച്ചവടക്കാരും, ഡീലർമാരും ഉൾപ്പെടും.

ഖാത്ത് ഇലകൾ കടത്തിയതിന് 13 അംഗ സംഘത്തെയാണ് ജിസാനിൽ അറസ്റ്റ് ചെയ്തത്. ഹാഷിഷ് ലഹരിയുമായി ബന്ധപ്പെട്ട് 4 പേരെയാണ് ഖസീം മേഖലയിൽ നിന്ന് പിടിക്കപ്പെട്ടത്. ഇതേ കുറ്റകൃത്യത്തിനായി അസീർ മേഖലയിൽ 3 പേരെയും പിടികൂടി. 15 കിലോഗ്രാം മയക്കുമരുന്നുമായി ജിസാൻ മേഖലയിൽ ഒരാളെയും, 2 ബംഗ്ലാദേശി സ്വദേശികളെ കിഴക്കൻ മേഖലയിൽ നിന്നും പിടികൂടി. പിടിയിലായവർക്കെതിരെ കടുത്ത നിയമ നടപടികൾ ഉണ്ടാകും.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടും അധികൃതരെ അറിയിക്കണമെന്നും നാർക്കോട്ടിക് കൺട്രോൾ അറിയിച്ചു.

TAGS :

Next Story