സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; നാലര ലക്ഷത്തോളം ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു
മയക്കു മരുന്നിനെതിരായി ശക്തമായ പരിശോധനയും കാമ്പയിനും നടന്നു വരുന്നതിനിടെയാണ് നടപടി.
ദമ്മാം: സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. യന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രാജ്യത്തേക്കെത്തിച്ച നാലര ലക്ഷത്തിലധികം വരുന്ന ലഹരി ഗുളികകളാണ് സൗദി കസ്റ്റംസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ യൂണിറ്റും ചേര്‍ന്ന് പിടിച്ചെടുത്തത്. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
സൗദിയില്‍ മയക്കു മരുന്നിനെതിരായി ശക്തമായ പരിശോധനയും കാമ്പയിനും നടന്നു വരുന്നതിനിടെയാണ് നടപടി. ദുബ തുറമുഖത്തെത്തിച്ച കണ്ടെയ്നറുകള്‍ക്കുള്ളിലെ യന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ശേഖരം കണ്ടെത്തിയത്.
സമൂഹത്തെയും ദേശീയ സമ്പദ് വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് മയക്കുമരുന്നിനെതിരെയും കള്ളകടത്തിനെതിരെയും ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16