സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; 12 ലക്ഷത്തിലധികം ലഹരി ഗുളികകൾ പിടിച്ചെടുത്തു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ലഹരി വിരുദ്ധ പരിശോധനയില്‍ ഇന്ത്യകാരനുള്‍പ്പെടെ എട്ട് പേര്‍കൂടി അറസ്റ്റിലായി
ദമ്മാം: സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. റിയാദില്‍ നടത്തിയ പരിശോധനയില്‍ പന്ത്രണ്ട് ലക്ഷത്തിലധികം വരുന്ന ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. സംഭത്തില്‍ സ്വദേശിയുള്‍പ്പെടെ ഏഴു പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ലഹരി വിരുദ്ധ പരിശോധനയില്‍ ഇന്ത്യകാരനുള്‍പ്പെടെ എട്ട് പേര്‍കൂടി അറസ്റ്റിലായി.
റിയാദില്‍ നടത്തിയ പരിശോധനയില്‍ 1266000 ആംഫെറ്റാമൈന്‍ ഗുളികകള്‍ സുരക്ഷാ വിഭാഗം പടികൂടി. റിയാദിലെ മുസാഹ്മിയ ഗവര്‍ണറേറ്റിലെ ഒരു വിശ്രമ കേന്ദ്രത്തില്‍ നി്ന്നുമാണ് ലഹരി ഗുളികകളുടെ വന്‍ശേഖരം പിടികൂടിയത്. ഗ്ലാസ് പാനലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ സ്വദേശിയുള്‍പ്പെടെ ഏഴു പേര്‍ പിടിയിലായി. മൂന്ന് ഈജിപ്ഷ്യന്‍ സ്വദേശികളും സിറിയാ യമന്‍ ബംഗ്ലാദേശ് പൗരന്‍മാരും സ്വദേശിയുമാണ് പിടിയിലായത്. ഇവരെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. മയക്ക് മരുന്നനെതിരെ രാജ്യ വ്യപകമായി തുടരുന്ന പരിശോധനയില്‍ മറ്റു എട്ട് പേര്‍ കൂടി പിടിയിലായി.
ലഹരി വസ്തുക്കളുടെ വില്‍പ്പന നടത്തിയ ആറ് പാക്കിസ്ഥാന്‍ സ്വദേശികള്‍ ജിദ്ദയിലും, യമന്‍ സ്വദേശി ജിസാനിലും ഇന്ത്യക്കാരന്‍ കിഴക്കന്‍ പ്രവിശ്യയിലുമാണ് പിടിയിലായത്. ആഭ്യന്ത്ര മന്ത്രാലയത്തിന് കീഴില്‍ വിവിധ സുരക്ഷാ വകുപ്പുകളെ സംയോജിപ്പിച്ച് നടത്തുന്ന പരിശോധന വരും നാളുകളിലും തുടരും. മയക്കു മരുന്നുമായി ബന്ധപ്പെട്ട് സംശയം തോന്നുന്ന സംഭവങ്ങള്‍ പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാം. ഇതിനായി 911, 999 നമ്പറുകളില്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും.
Adjust Story Font
16