നിയമ വിരുദ്ധ മാലിന്യ സംസ്‌കരണം; 2 വര്‍ഷം തടവോ ഒരു കോടി റിയാല്‍ പിഴയോ ചുമത്തും
സൗദിയില്‍ അംഗീകാരമില്ലാത്ത ഏജന്‍സികളില്‍ നിന്ന് പുനരുപയോഗത്തതിനായി മാലിന്യം ശേഖരിക്കുന്നത് ശിക്ഷാര്‍ഹമാക്കി. കുറ്റക്കാര്‍ക്ക് 2 വര്‍ഷം വരെ തടവോ 10 ദശലക്ഷം റിയാല്‍ വരെ പിഴയോ ചുമത്തും. റീ സൈക്ലിങ് മേഖലയിലെ നിക്ഷേപ സാധ്യതകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സൗദിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ പിന്നീട് റീസൈക്ലിങ് അഥവാ പുനചംക്രമണത്തിനായി കൊണ്ടു പോകാറാണ് പതിവ്. മാലിന്യങ്ങളില്‍ നിന്നുള്ള വലിയ ഭാഗം വസ്തുക്കളും സംസ്‌കരിച്ച് പിന്നീടും ഉപയോഗിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണിത്. ആഗോള തലത്തില്‍ തന്നെ വലിയ നിക്ഷേപ സാധ്യതയുള്ളതാണ് ഈ മേഖല. സൗദിയിലെ ചട്ടപ്രകാരം അംഗീകാരമില്ലാത്ത ഏജന്‍സികളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവോ 10 ദശലക്ഷം റിയാല്‍ പിഴയോ ചുമത്തും.
നാഷണല്‍ സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്മെന്റ് സിഇഒ ഡോ. അബ്ദുല്ല അല്‍ സിബായുടേതാണ് മുന്നറിയിപ്പ്. സൗദി അംഗീകാരവും രേഖകളും ഉള്ള സ്ഥാപനങ്ങളില്‍നിന്ന് മാത്രം റീ സൈക്ലിങിനുള്ള മാലിന്യം ശേഖരിക്കാം. ഇതിനായി ബന്ധപ്പെട്ട ഭരണകൂട വകുപ്പുകളുടെ സഹകരണവും തേടാം. മാലിന്യ സംസ്‌കരണ മേഖലയിലെ നിക്ഷേപം സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. 2035 ഓടെ രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിലേക്ക് 120 ബില്യണ്‍ റിയാല്‍ ഇത് വഴി വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. അതിന് സഹായകരമാകും വിധം മാലിന്യ സംസ്‌കരണ മേഖലയെ ഉയര്‍ത്താനാണ് പദ്ധതി.
Adjust Story Font
16