മക്ക ഒ.ഐ.സി.സി 'മീറ്റ് ദ ലീഡർ' പരിപാടി സംഘടിപ്പിച്ചു
അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയായി

മക്ക: ഒ.ഐ.സി.സി മക്കാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മീറ്റ് ദി ലീഡർ' പരിപാടി സംഘടിപ്പിച്ചു. ഉംറയ്ക്കായി മക്കയിലെത്തിയ കൽപ്പറ്റ എം.എൽ.എയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ അഡ്വ. ടി.സിദ്ദീഖ് മുഖ്യാതിഥിയായി. മക്ക ഒ.ഐ.സി.സി വയനാട് ദുരന്തത്തിൽ നിർമിച്ചുനൽകാമെന്ന് ഏറ്റ ഭവന പദ്ധതി രാഹുൽഗാന്ധിയുടെ 100 വീടുകളിൽ ഉൾപ്പെടുത്തി ചെയ്യുന്നതുമായി ബന്ധപെട്ടും മക്കയിലെ സംഘടനാ വിഷയങ്ങൾ പരിഹരിക്കുന്നതിനെ സംബന്ധിച്ചും വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സംഘടന നടത്തേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രവർത്തകരോട് സംവദിച്ചു.
മക്ക അസീസിയ പാനൂർ റസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നേതാവ് മുനീർ കിളിനക്കോട് ടി. സിദ്ദീഖ് എം.എൽ.എയെ ഷാൾ അണിയിച്ചു.
പരിപാടിയിൽ റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് ബിൻ സാഗർ, മക്ക കമ്മിറ്റി വൈസ് പ്രസിഡന്റ് മനാഫ് ചടയമംഗലം, ഹബീബ് കോഴിക്കോട്, മുബഷിർ, സുഹൈൽ, നിസാർ നിലമേൽ എന്നിവർ സംസാരിച്ചു.
നൗഷാദ് എടക്കര, ഇബ്രാഹിം വെള്ളഞ്ചോല, റയീസ് കണ്ണൂർ, മുഹ്‌സിൻ, യൂസഫ്, ജലീൽ ആമിയ, ജിഷാദ്, ശിഹാബ് നിലമ്പൂർ, തൗഫീഖ് വർക്കല, അനീസ്, വസീം ബാംഗ്ലൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സലീം കണ്ണനാകുഴി സ്വാഗതവും മക്ക കമ്മറ്റി ട്രഷറർ റഹീഫ് കണ്ണൂർനന്ദിയും പറഞ്ഞു.
Adjust Story Font
16