Quantcast

മീഡിയവണ്‍ വിലക്ക്; പ്രവാസലോകത്ത് വ്യാപക പ്രതിഷേധം

പ്രവാസി സംഘടനകളും കൂട്ടായ്മകളും വിലക്കില്‍ പ്രതിഷേധം രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2022-01-31 18:03:49.0

Published:

31 Jan 2022 6:01 PM GMT

മീഡിയവണ്‍ വിലക്ക്; പ്രവാസലോകത്ത് വ്യാപക പ്രതിഷേധം
X

മീഡിയവണ്‍ ചാനലിന് അകാരണമായി കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രവാലോകത്തും വ്യാപക പ്രതിഷേധം. സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സംഘടനകളും കൂട്ടായ്മകളും വിലക്കില്‍ പ്രതിഷേധം രേഖപ്പെടുത്തി. സംഘപരിവാര്‍ രാഷ്ട്രീയം ജനാധിപത്യ ഭരണ സംവിധാനത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കുന്നതിന്റെ ഒടുവിലത്തെ സൂചനയാണ് വിലക്കെന്ന് പ്രവിശ്യ കെ.എം.സി.സി പ്രതിഷേധകുറിപ്പില്‍ വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനമാണെന്ന് ദമ്മാം മീഡിയാ ഫോറം കുറ്റപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് നടപടിയെന്ന് ദമ്മാം ഒ.ഐ.സി.സി ഭാരവാഹികള്‍ പറഞ്ഞു.

കേന്ദ്ര സർക്കാർ നടപടി ഭീരുത്വവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഇന്ത്യൻ വെൽഫയർ ഫോറം സലാല പറഞ്ഞു.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടയുന്ന ഫാസിസ്റ്റ് ഭരണകൂട നടപടിയാണ് സര്‍ക്കാറിന്റേതെന്ന് പ്രവാസി സാംസ്‌കാരിക വേദി പറഞ്ഞു. മീഡിയവണിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം അപലപിച്ചു.


TAGS :

Next Story