സൗദി മീഡിയാവണ്‍ മബ്‌റൂഖ് ഗള്‍ഫ് ടോപ്പേഴ്‌സ് സമാപിച്ചു
റിയാദിലും ദമ്മാമിലും സംഘടിപ്പിച്ച പരിപാടിക്ക് വന്‍ ജന പങ്കാളിത്തം
സി.ബി.എസ്.ഇ പത്ത് പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ സൗദിയിലെ വിദ്യാര്‍ഥികള്‍ക്കായി മീഡിയാവണ്‍ സംഘടിപ്പിച്ചു വന്ന മബ്‌റൂഖ് ഗള്‍ഫ് ടോപ്പേഴ്‌സ് പുരസ്‌കാരദാന ചടങ്ങുകള്‍ക്ക് സമാപനമായി. റിയാദ് അല്‍യാസ്മീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടി കിംഗ് സഊദ് സര്‍വ്വകലാശാല പ്രൊഫസര്‍ അഹ്മദ് അല്‍ ബര്‍റാക്ക് ഉല്‍ഘാടനം ചെയ്തു.
പ്രിന്‍സ് സുല്‍ത്താന്‍ സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ സാറാ അല്‍ശരീഫ്, മീഡിയാവണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്, അല്‍യാസ്മിന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ്.എം ഷൗക്കത്ത് പര്‍വേസ്, റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍, മീഡിയാവണ്‍ മിഡില്‍ഈസ്റ്റ് ഡയറക്ടര്‍ സലീം അമ്പലന്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ നിഷാദ് റാവുത്തര്‍ എന്നിവര്‍ സംബന്ധിച്ചു. റിയാദിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ഉന്നത വിജയം നേടിയ നൂറിലധികം വിദ്യാര്‍ഥികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വിവിധ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
ദമ്മാം അല്‍ഖോബാര്‍ ഹാബിറ്റാറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങ് കെ.എഫ്.യു.പി.എം സീനിയര്‍ പ്രൊഫസര്‍ സാദിക് സൈദ് മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍ ഡോക്ടര്‍ അഷ്മ ഷമാഇല്‍ ശൈഖ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
റിസ്‌വാന്‍ സഈദ് എംഡി ഐ.ടി.എല്‍ ഇറാം ഗ്രൂപ്പ്, മീഡിയാവണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്, മിഡില്‍ഈസ്റ്റ് ഡയറക്ടര്‍ സലീം അമ്പലന്‍, കെ.എം ബഷീര്‍ ചെയര്‍മാന്‍ മീഡിയാവണ്‍ സൗദി എക്‌സിക്യൂട്ടീവ് കമ്മിറ്റി, കാസിം ഷാജഹാന്‍ പ്രിന്‍സിപ്പല്‍ അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ദമ്മാം, സൂസന്‍ ഐപ്പ് അല്‍കോസാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ദമ്മാം, ആമിര്‍ഖാന്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജുബൈല്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രവിശ്യയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ഉന്നത വിജയം നേടിയ നൂറോളം വിദ്യാര്‍ഥികള്‍ പുരസ്‌കാരം ഏറ്റവാങ്ങി. വിവിധ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു. പരിപാടിയുടെ മുഖ്യപ്രായോജകരായ നിഷ യൂണിഫോം, അല്‍വഫ ഹൈപ്പര്‍മാര്‍ക്കറ്റ്, ഐ.ഇ.എല്‍.റ്റി.എസ്, റെഡ്സ്റ്റാര്‍, സീ.ടെക, ഹോളിഡേയ്‌സ് റെസ്‌റ്റോറന്റ്, ഹാബിറ്റാറ്റ് ഹോട്ടല്‍, ഫ്രന്‍ഡി പാക്കേജ്, സീ ടെക്, ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങള്‍ക്കുള്ള ബഹുമതി മീഡിയാവണ്‍ സി.ഇ.എ റോഷന്‍ കക്കാട് സമ്മാനിച്ചു.
Adjust Story Font
16