സൗദിയിൽ മീഡിയവൺ പ്രൊഡക്ഷൻസ് തുടങ്ങി; വീഡിയോ പ്രൊഡക്ഷൻ മുതൽ ഇവന്റുകൾ വരെ
വൻകിട ഇവന്റുകൾ സംഘടിപ്പിക്കാനാവശ്യമായതെല്ലാം നിർവഹിക്കും
മിഡിലീസ്റ്റിലെ മുൻനിര മാധ്യമ സ്ഥാപനമായ മീഡിയവൺ സൗദിയിലാരംഭിച്ച മീഡിയവൺ പ്രൊഡക്ഷൻസിന്റെ ലോഗോ ലോഞ്ചിങ് ജിദ്ദയിൽ നടത്തി. സൗദിയിൽ വാർത്താ മന്ത്രാലയ ലൈസൻസുള്ള ഏക ഇന്ത്യൻ ടെലിവിഷനായ മീഡിയവണിന്റെ പുതിയ സംരംഭമാണിത്. വീഡിയോ പ്രൊഡക്ഷൻ മുതൽ വൻകിട ഇവന്റുകൾ വരെ ആർക്കും സംഘടിപ്പിച്ചു നൽകുകയാണ് മീഡിയവൺ പ്രൊഡക്ഷൻസിന്റെ ലക്ഷ്യം.
കേരളത്തിൽ മൂന്ന് ടെലിവിഷൻ ചാനലുകളുടെ പ്രൊഡക്ഷൻ നിർവഹിക്കുന്നതിൽ നിലവിൽ മീഡിയവണ്ണുണ്ട്. ഇതിന്റെ കൂടി ചുവടു പിടിച്ചാണ് ജി.സി.സിയിലേക്ക് മീഡിയവൺ പ്രൊഡക്ഷൻസ് എത്തുന്നത്. ജിദ്ദയിലെ വ്യവസായ പ്രമുഖരായ വി.പി മുഹമ്മദലി, അബ്ദുറഹ്മാൻ പട്ടർക്കടവൻ എന്നിവർ ചേർന്ന് മീഡിയവൺ പ്രൊഡക്ഷൻസിന്റെ ലോഗോ ലോഞ്ചിങ് നിർവഹിച്ചു.
ജിദ്ദയിലെ മീഡിയവൺ കോഡിനേഷൻ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അത്യാധുനിക പ്രൊഡക്ഷൻ യൂണിറ്റാണ് പ്രധാന പ്രത്യേകത. പ്രാമോഷണൽ വീഡിയോ, കോർപറേറ്റ് വീഡിയോ, പ്രൊഡക്റ്റ് ഷൂട്ട്, ടിവി പരസ്യങ്ങൾ, വീഡിയോ ഗ്രാഫിക്‌സ് എഡിറ്റിങ് എന്നിവക്ക് സൗദിയിൽ ഇനി മീഡിയവൺ പ്രൊഡക്ഷൻസിനെ സമീപിക്കാം.
ഇവക്ക് പുറമെ ബിസിനസ് ലോഞ്ചുകൾ, പ്രൊഡക്ട് റിവ്യൂ, ഡിജിറ്റൽ മീഡിയ സൊലൂഷൻ എന്നിവയും മീഡിയവൺ നൽകും. ഏറ്റവും പ്രധാനമായ ഒന്ന് ആർക്കും ഇവന്റുകൾ മീഡിയവൺ സംഘടിപ്പിച്ചു നൽകും.
സമ്പൂർണമായ വൻകിട ഇവന്റുകൾ സംഘടിപ്പിക്കാനാവശ്യമായതെല്ലാം മീഡിയവൺ പ്രൊഡക്ഷൻസ് നിർവഹിക്കും. മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, മീഡിയവൺ സൗദി വെസ്റ്റേൺ പ്രൊവിൻസ് കോഡിനേറ്റർ നജ്മുദ്ദീൻ അമ്പലങ്ങാടൻ, മീഡിയവൺ സൗദി ഓപ്പറേഷൻസ് മാനേജർ സി.എച്ച് റാഷിദ്, സി.എച്ച് അബ്ദുൽ ബഷീർ, സലീം മുല്ലവീട്ടിൽ എന്നിവർ സംസാരിച്ചു.
Adjust Story Font
16