മീഡിയാവൺ സൂപ്പർ കപ്പ് ദമ്മാം മേള ഡിസംബർ ഏഴിന്
മേളയുടെ ഫിക്സ്ചർ പ്രകാശനവും ട്രോഫി ലോഞ്ചിംഗും നാളെ നടക്കും
ദമ്മാം: മീഡിയാവൺ സൂപ്പർ കപ്പ് സൗദി കിഴക്കൻ പ്രവിശ്യ മൽസരങ്ങൾക്ക് അടുത്ത വ്യാഴാഴ്ച തുടക്കമാകും. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന ഇലവൻസ് മേളയിൽ പന്ത്രണ്ട് ടീമുകൾ അണിനിരക്കും. അൽമദീന ഹോൾസെയിൽ മുഖ്യപ്രായോജകരാകുന്ന മേള മൂന്ന് ആഴ്ച നീണ്ട് നിൽക്കും.
ഇലവൻസ് മൽസരങ്ങൾക്ക് ദമ്മാം അൽതറജ് സ്റ്റേഡിയം വേദിയാകും. വ്യാഴാഴ്ച വൈകിട്ട് ആരംഭിക്കുന്ന ടൂർണ്ണമെന്റ് മൂന്ന് ആഴ്ച നീണ്ട് നിൽക്കും. കാൽപന്ത് കളിയുടെ വീറും വാശിയും നിറഞ്ഞ മൽസരങ്ങൾക്കാകും ദമ്മാം സാക്ഷ്യം വഹിക്കുക.
ഡിസംബറിലെ തണുപ്പിലും ബൂട്ടണിയുന്ന തങ്ങളുടെ ഇഷ്ടതാരങ്ങളെയും ക്ലബ്ബുകളെയും ആവേശം കൊള്ളിക്കാൻ ദമ്മാമിലെ കാൽപന്ത് പ്രേമികളും ഒരുങ്ങികഴിഞ്ഞു. മേളയുടെ ഫിക്സ്ചർ പ്രകാശനവും ട്രോഫി ലോഞ്ചിംഗും നാളെ നടക്കും.
Next Story
Adjust Story Font
16