Quantcast

മസ്ജിദുന്നബവിയിൽ മെഡിക്കൽ കാപ്സ്യൂളുകൾ; പ്രതിദിനം ആയിരത്തിലേറെ പേർക്ക് ചികിത്സാ സൗകര്യം

MediaOne Logo

Web Desk

  • Updated:

    18 March 2025 5:02 PM

Published:

18 March 2025 4:57 PM

മസ്ജിദുന്നബവിയിൽ മെഡിക്കൽ കാപ്സ്യൂളുകൾ; പ്രതിദിനം ആയിരത്തിലേറെ പേർക്ക് ചികിത്സാ സൗകര്യം
X

മദീന: മദീനയിലെ ഹറമിനോട് ചേർന്ന് രണ്ട് കുഞ്ഞൻ കാപ്സ്യൂളുകൾ സ്ഥാപിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പേര് തബയും തിബാബയും. കാണാൻ കുഞ്ഞന്മാരാണെങ്കിലും ഇവ വിശ്വാസികൾക്ക് നൽകുന്ന സേവനം ചെറുതല്ല. ഓരോ ദിവസവും ആയിരത്തിലേറെ പേർക്ക് മെഡിക്കൽ ക്യാപ്‌സൂളുകൾ വഴി ചികിത്സ നൽകാനാവും.

നിർമ്മിത ബുദ്ധിയിൽ രോഗനിർണയം നടത്തുന്ന മിടുക്കന്മാർ. മദീന മദീന ഹറം പള്ളിയുടെ വടക്ക് ഭാഗത്താണ് ഈ 2 സ്മാർട്ട് മെഡിക്കൽ കാപ്സ്യൂളുകൾ. സ്മാർട്ട് സെൽഫ് എക്‌സാമിനേഷൻ വഴി രോഗങ്ങൾ പെട്ടെന്ന് കണ്ടെത്താനാവും എന്നതാണ് പ്രത്യേകത. ഇവയെ ഹോസ്പിറ്റലുമായി ബന്ധിപ്പിച്ചതിനാൽ ചികിത്സകൾ വേഗത്തിലാക്കാനും കഴിയും. വിദഗ്ധരായ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഇവിടെയുണ്ട്. തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണ് സേവനങ്ങൾ.

TAGS :

Next Story