ലൈലത്തുൽ ഖദർ പ്രതീക്ഷിച്ച് ഇന്ന് മക്ക മദീന ഹറമുകളിൽ വിശ്വാസി ലക്ഷങ്ങൾ
പ്രമുഖ ഇമാമുമാർ നേതൃത്വം നൽകുന്നു

മക്ക:ലൈലത്തുൽ ഖദർ പ്രതീക്ഷിച്ച് ഇന്ന് മക്ക മദീന ഹറമുകളിൽ വിശ്വാസി ലക്ഷങ്ങൾ സംഗമിക്കുന്നു. നമസ്‌കാരങ്ങൾക്ക് പ്രമുഖരായ ഇമാമുമാരാണ് നേതൃത്വം നൽകുന്നത്. രാവേറെ നീളുന്ന പ്രാർഥനകളുമുണ്ടാകും.
നമസ്‌കാരങ്ങളിലെ വശ്യമനോഹരമായ ഖുർആൻ പാരായണമാണ് ഹറമിലെ ആകർഷണം. മസ്ജിദുൽ ഹറമിലൊരുക്കിയ 8000 സ്പീക്കറുകൾ വഴിയുള്ള ഇമ്പമാർന്ന ഖുർആൻ ഹറമിന്റെ ആകാശത്ത് അലയൊലികൾ തീർക്കും. 40 വർഷത്തോളം ഹറമിലെ ഇമാമായ ഇരുഹറംകാര്യമേധാവി ഡോ. അബ്ദുറഹ്‌മാൻ സുദൈസാണ് ഈ രാവിൽ നേതൃത്വം നൽകുന്നവരിൽ പ്രമുഖൻ. ഡോ. മാഹിർ അൽ മുഐക്‌ലി, ഡോ. യാസിർ അൽദോസരി, ഡോ. അബ്ദുല്ല അൽജുഹനി, തുടങ്ങിയ പ്രമുഖരും റമദാനിലെ രാവുകൾ ഹറമിൽ ഭക്തിസാന്ദ്രമാക്കുന്നു.
മദീനയിൽ ഡോ. അഹമ്മദ് അൽഹുദൈഫിയാണ് നേതൃത്വം. ഡോ. അബ്ദുല്ല അൽ ഖറാഫി, ഡോ. അബ്ദുല്ല അൽ-ബുഐജാൻ എന്നിവരുടെ സ്വരമാധുര്യമൂറുന്ന ഖുർആൻ പാരായണങ്ങളും പ്രസിദ്ധമാണ്. ലൈലത്തുൽ ഖദറിന്റെ രാവിൽ ദൈവത്തിന്റെ മാലാഖമാർ ഭൂമിയിലേക്കിറങ്ങിവന്ന് വിശ്വാസികളുടെ കർമങ്ങൾക്ക് സാക്ഷിയാകുമെന്നാണ് വിശ്വാസം.
Adjust Story Font
16