സൗദിയിൽ കാറുകളുടെ വിലവർധനവും വിൽപ്പനയിലെ ക്രമക്കേടുകളും തടയാൻ വാണിജ്യ മന്ത്രാലയം
സൗദി പ്രാദേശിക വിപണിയിലെ കാർ വിൽപ്പനയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് നിരവധി പരാതികൾ ഉയർന്ന സഹാചര്യത്തിലാണ് നടപടി
സൗദി അറേബ്യയിൽ കാറുകളുടെ വിലവർധനവും വിൽപ്പനയിലെ ക്രമക്കേടുകളും തടയാൻ വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടൽ. കാർ ഏജൻസികളുടെ പ്രവർത്തനത്തിൽ പത്തോളം അടിയന്തര നടപടികൾ ഉൾപ്പെടുത്തിയാണ് മന്ത്രാലയത്തിന്റെ നീക്കം. സൗദി പ്രാദേശിക വിപണിയിലെ കാർ വിൽപ്പനയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് നിരവധി പരാതികൾ ഉയർന്ന സഹാചര്യത്തിലാണ് നടപടി. സൗദി വാണിജ്യ മന്ത്രാലയമാണ് അടിയന്തര ഇടപെടൽ നടത്തിയത്.
പുതിയ കാറുകളുടെ വിതരണത്തിൽ ഏജൻസികൾ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകുന്നതിൽ കാലതാമസം വരുത്തുന്നതായും എന്നാൽ ഷോറുമുകൾക്കും വിതരണ ഏജൻസികൾക്കും മുൻഗണ നൽകുന്നതായും വ്യാപക പരാതികൾ ഉയർന്നിരുന്നു. വിപണിയിൽ ആവശ്യകൂടുതലുള്ള മോഡലുകളുടെ ഇറക്കുമതി വർധിപ്പിക്കുക, വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് മുൻഗണന നൽകുക, നിയമ വിരുദ്ധമയാ പ്രവർത്തനങ്ങൾ തടയാൻ ഏകീകൃത ബുക്കിംഗ് സംവിധാനവും തിരിച്ചറിയൽ രേഖകളുമായി ബന്ധിപ്പിക്കുകയും ചെയ്യുക. വിൽപ്പനക്കെത്തുന്ന വാഹനങ്ങളുടെ എണ്ണവും തിയ്യതിയും ബുക്കിംഗ് ഓർഡറുകളും അടങ്ങിയ വിവരങ്ങൾ പ്രതിവാരം മന്ത്രാലയത്തിന് സമർപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ളത്.
Ministry of Commerce in Saudi Arabia to curb rising car prices and sales irregularities
Adjust Story Font
16