Quantcast

സൗദിയിലെ ഓഫ്‌ലൈൻ സ്‌കൂൾ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

രാജ്യത്ത് മുഴുവൻ സ്‌കൂളുകളിലും നേരിട്ട് ക്ലാസുകൾ ആരംഭിക്കുന്നതിന് കഴിഞ്ഞ ദിവസം മന്ത്രാലയം അനുമതി നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    12 Jan 2022 4:11 PM GMT

സൗദിയിലെ ഓഫ്‌ലൈൻ സ്‌കൂൾ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി
X

സൗദിയിലെ സ്‌കൂളുകളിൽ കെ.ജി തലം മുതലുള്ള ക്ലാസുകളിൽ നേരിട്ട് പഠനം ആരംഭിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വിദ്യഭ്യാസ മന്ത്രാലയം പുറത്തിറക്കി. സ്‌കൂളുകളുടെ സൗകര്യങ്ങൾക്കനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തന രീതി നിശ്ചയിച്ചിരിക്കുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് മാനസികവും സാമൂഹികവുമായ തയ്യാറെടുപ്പുകൾ നടത്തുന്നതിന് സംവിധാനമൊരുക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യത്ത് മുഴുവൻ സ്‌കൂളുകളിലും നേരിട്ട് ക്ലാസുകൾ ആരംഭിക്കുന്നതിന് കഴിഞ്ഞ ദിവസം മന്ത്രാലയം അനുമതി നൽകിയിരുന്നു. ജനുവരി 23 മുതൽ ആരംഭിക്കുന്ന ക്ലാസുകളുടെ പ്രവർത്തന രീതി സംബന്ധിച്ച വിശദാംശങ്ങളാണ് വിദ്യഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.

കെ.ജി തലം മുതൽ ആറാം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പുതുതായി കോവിഡിന് ശേഷം ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. സ്‌കൂളുകളിൽ ലഭ്യമായ സൗകര്യങ്ങളുടെയും ആരോഗ്യ മുൻകരുതലുകളുടെയും അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനം നിശ്ചയിക്കുക. താഴെ കിടയിലുള്ളവ, ഇടത്തരം, ഉയർന്നവ എന്നിങ്ങനെയാണ് വിവിധ തലങ്ങൾ. താഴെ കിടയിലുള്ള സ്‌കൂളുകൾക്ക് ക്ലാസ് മുറികളിലും ലാബുകളിലും വിദ്യാർഥികൾക്കിടയിൽ കൃത്യമായ സാമൂഹിക അകലം പാലിച്ച് പൂർണ്ണ തോതിൽ പ്രവർത്തിക്കാം. ഇടത്തരം സ്‌കൂളുകൾ ക്ലാസിലെ വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് പ്രവർത്തനം സജ്ജീകരിക്കണം. ഉയർന്ന വിഭാഗത്തിലുള്ള സ്‌കൂളുകൾ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചും പ്രവർത്തനം സജ്ജീകരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിന് പുറമേ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് മാനസികവും സാമൂഹികവുമായ തയ്യാറെടുപ്പുകൾ നടത്തുന്നതിന് സംവിധാനമൊരുക്കാനും മന്ത്രാലയം നിർദ്ദേശം നൽകി.

Ministry of Education has issued guidelines for starting direct education in KG level and above classes in Saudi schools.

TAGS :

Next Story