Quantcast

സൗദി സ്ഥാപക ദിനത്തിൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് പൊതു അവധി

ഇതോടെ നാലു പൊതു അവധിയാണു സൗദിയിലെ സ്വകാര്യ, സർക്കാർ മേഖലകളിലെ ജീവനക്കാർക്ക് ലഭിക്കുക

MediaOne Logo

Web Desk

  • Published:

    30 Jan 2022 6:03 PM GMT

സൗദി സ്ഥാപക ദിനത്തിൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് പൊതു അവധി
X

സൗദി ഭരണാധികാരി പുതുതായി പ്രഖ്യാപിച്ച സൗദി സ്ഥാപക ദിനത്തിൽ രാജ്യത്തെ മുഴുവൻ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കും പൊതു അവധി ബാധകമായിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. സൗദി സ്ഥാപക ദിനമായ ഫെബ്രുവരി 22ന് സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും പൊതു അവധി ബാധകമായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ റാജ്ഹിയാണ് അറിയിച്ചത്. ഫെബ്രുവരി 22 നു സ്ഥാപക ദിനമായി ആചരിക്കാനുള്ള വിജ്ഞാപനത്തിൽ തന്നെ പൊതു അവധിയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത നിബന്ധന സർക്കാർ മേഖലക്കും സ്വകാര്യ മേഖലക്കും ഒരു പോലെ ബാധകമാകുമെന്ന് മന്ത്രി വ്യക്തമാക്കി. സെപ്തംബർ 23 നു സൗദി ദേശീയ ദിനത്തോടനുബന്ധിച്ചും സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പൊതു അവധിയുണ്ട്. ഇതോടെ രണ്ട് പെരുന്നാൾ അവധിയും നാഷണൽ ഡേ, സ്ഥാപക ദിനം എന്നിവയും അടക്കം മൊത്തം നാലു പൊതു അവധിയാണു സൗദിയിലെ സ്വകാര്യ, സർക്കാർ മേഖലകളിലെ ജീവനക്കാർക്ക് ലഭിക്കുക.

Ministry of Human Resources says public holiday will apply to all government and private companies across the country on the Saudi Foundation Day, newly announced by the Saudi ruler.

TAGS :

Next Story