മക്കയിലും മദീനയിലും 79 ഹോട്ടലുകൾ പിടിച്ചെടുത്ത് ടൂറിസം മന്ത്രാലയം
അഞ്ച് ലക്ഷം റിയാൽ പിഴയായും ഹോട്ടലുകൾക്ക് ഈടാക്കി

റിയാദ്: മക്കയിലും മദീനയിലും 79 ഹോട്ടലുകൾ പിടിച്ചെടുത്ത് ടൂറിസം മന്ത്രാലയം. മക്കയിലാണ് 58 ഹോട്ടലുകൾക്കെതിരെ നടപടി. 21 ഹോട്ടലുകൾ മദീനയിലും ടൂറിസം മന്ത്രാലയം പിടിച്ചെടുത്തു. ഈ ഹോട്ടലുകൾ ലൈസൻസില്ലാതെയും നിയമവിരുദ്ധമായും പ്രവർത്തിച്ചതിന് മന്ത്രാലയം അടപ്പിച്ചതായിരുന്നു. ഇവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കുകയും ചെയ്തു. വൃത്തിയില്ലാതെയും ചട്ടങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന ഹോട്ടലുകളെ കുറിച്ച് മക്ക മദീനയിലെത്തുന്നവർക്ക് പരാതി നൽകാം. ഇതിനായി ടൂറിസം മന്ത്രാലയത്തിന്റെ 930 എന്ന നമ്പറിൽ വിളിച്ചാൽ മതി. സേവനത്തിലും വൃത്തിയിലും വിട്ടുവീഴ്ച ചെയ്താൽ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. റമദാനിൽ വൻ തിരക്കാണ് മക്ക മദീനയിൽ അനുഭവപ്പെടുന്നത്.
Next Story
Adjust Story Font
16