'കുഫു' എത്തി; സൗദിയിൽ ഓൺലൈൻ ഡെലിവറി മേഖലയിൽ ഇനി കൂടുതൽ തൊഴിൽ
വ്യക്തിഗത വിവരങ്ങളിലെ സ്വകാര്യത നിലനിർത്തിയാകും വിവരങ്ങൾ കമ്പനികൾക്ക് എടുക്കാനാവുക.
ഓൺലൈൻ ഡെലിവറി മേഖലയിൽ കൂടുതൽ പൗരന്മാർക്ക് ജോലി നൽകാനൊങ്ങി സൗദി അറേബ്യ. ഇതിനായി കുഫു എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു. ഈ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷന് സൗകര്യമൊരുക്കുകയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്.
വ്യക്തികൾക്കായുള്ള അബ്ഷർ പ്ലാറ്റ്ഫോമിലാണ് 'കുഫു' എന്ന പേരിൽ ഒരു പുതിയ സേവനം ആരംഭിച്ചത്. ഈ പ്ലാറ്റ്ഫോമിൽ പൗരന്മാർക്ക് രജിസ്റ്റർ ചെയ്യാം. ഇതിലേക്ക് കമ്പനികൾക്ക് ആക്സസ് ലഭിക്കും. വ്യക്തിഗത വിവരങ്ങളിലെ സ്വകാര്യത നിലനിർത്തിയാകും വിവരങ്ങൾ കമ്പനികൾക്ക് എടുക്കാനാവുക.
പ്രഫഷണൽ വിവരങ്ങളാകും ലഭ്യമാവുക. ജോലി ആഗ്രഹിക്കുന്ന വ്യക്തിയുടെ വാഹന വിവരങ്ങളും ഇതിൽ ലഭ്യമാകും. ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് അഥാ ഹദഫും സാമൂഹിക വികസന മന്ത്രാലയവും ചേർന്നാണിത് നടപ്പാക്കുന്നത്.
Next Story
Adjust Story Font
16