ഹജ്ജ് തീർത്ഥാടകർക്ക് പ്രതിദിനം നാല് കോടിയിലധികം ബോട്ടിൽ സംസംവെള്ളം വിതരണം ചെയ്തു
സംസം കുപ്പികൾ വിതരണം ചെയ്യുന്ന റോബോട്ടുകളടക്കം മെച്ചപ്പെട്ട സൗകര്യങ്ങളാണ് മന്ത്രാലയം ഏർപ്പെടുത്തിയത്
റിയാദ്: ഹജ്ജ് തീർത്ഥാടകർക്ക് പ്രതിദിനം നാല് കോടിയിലധികം ബോട്ടിലുകളിലായി സംസംവെള്ളം വിതരണം ചെയ്തതായി ഹജ്ജ് മന്ത്രാലയം. പതിനെട്ട് ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് ചെയ്തത്. ഇതിൽ പതിനാറ് ലക്ഷത്തോളം പേർ വിദേശികളായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള സംസം നാട്ടിലെ വിമാനത്താവളങ്ങളിൽ എത്തിക്കും.
വിശ്വാസികൾ പുണ്യ ജലമായി കാണുന്ന സംസം വെള്ളം വിതരണം ചെയ്യുന്നതിനായി മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്. സംസം കുപ്പികൾ വിതരണം ചെയ്യുന്ന റോബോട്ടുകളടക്കം നിരവധി സാങ്കേതിക വിദ്യകളും ഇതിനായി ഉപയോഗിച്ചു. വിവിധ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിലൂടെ തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത വർഷം കഴിയുന്നതോടെ കടുത്ത ചൂടിലുള്ള ഹജ്ജ് അവസാനിക്കും. 2006 മുതൽ മെച്ചപ്പെട്ട കാലാവസ്ഥയിലായിരിക്കും ഹജ്ജ് സീസൺ എന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16