സൗദിയിലെ വിദേശ എഞ്ചിനിയർമാരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാർ
എഞ്ചിനിയർമാരിൽ 35 ശതമാനം പേർ സ്വദേശികളും 21.48 ശതമാനം ഇന്ത്യക്കാരുമാണ്
സൗദി അറേബ്യയിൽ എഞ്ചിനിയറിംഗ് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാർ. മുപ്പത്തിയാറായിരത്തോളം ഇന്ത്യൻ എഞ്ചിനിയർമാരാണ് സൗദിയിൽ ജോലിയെടുക്കുന്നത്. സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്സാണ് കണക്കുകൾ പുറത്ത് വിട്ടത്. സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്സിൽ രജിസ്റ്റർ ചെയ്ത് അംഗത്വം നേടിയ എഞ്ചിനിയർമാരുടെ പട്ടികയിലാണ് ഇന്ത്യാക്കാർ ഒന്നാമതെത്തിയത്. സൗദേശികളായ എഞ്ചിനിയർമാർ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരായ എഞ്ചിനിയർമാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് 1,70,292 പേർ എഞ്ചിനിയറിംഗ് തസ്തികകളിൽ ജോലിയെടുത്തു വരുന്നുണ്ട്. ഇവരിൽ 35 ശതമാനം പേർ സ്വദേശികളും 21.48 ശതമാനം ഇന്ത്യക്കാരുമാണ്. മൂന്നാം സ്ഥാനത്ത് ഈജിപ്തുകാരും നാലാം സ്ഥാനത്ത് പാക്കിസ്ഥാൻകാരുമാണുള്ളത്. ടെക്നീഷ്യൻമാരുൾപ്പെടെ കൗൺസിലിന്റെ അംഗത്വം നേടിയവർ 426063 പേർ വരും.
Most of the foreign engineers in Saudi Arabia are Indians
Adjust Story Font
16