ലോകത്തെ ഏറ്റവും താരമൂല്യമുള്ള ആഫ്രിക്കൻ താരങ്ങളിൽ അധികവും സൗദിയിൽ
ആദ്യ 15 പേരിൽ ഏഴ് പേരാണ് സൗദി പ്രോലീഗിൽ കളിക്കുന്നത്. മൂന്ന് ദശലക്ഷം പൗണ്ട് വരെയാണ് ശമ്പളം
ദമ്മാം: ലോകത്തെ ഏറ്റവും താരമൂല്യമുള്ള ആഫ്രിക്കൻ ഫുട്‌ബോൾ താരങ്ങളിൽ കൂടുതൽ പേർ സൗദി പ്രോ ലീഗിൽ. ഉയർന്ന താരമൂല്യമുള്ള 15 പേരിൽ ഏഴു പേരും സൗദി പ്രോ ലീഗിൽ കളിക്കുന്നവരാണെന്ന് അന്താരാഷ്ട്ര കായിക പോർട്ടലായ ഗിവ് മി സ്‌പോർട്‌സ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. മൂന്ന് ദശലക്ഷം പൗണ്ട് വരെയാണ് ഇവരുടെ പ്രതിവാര വേതനം.
അൽ അഹ്ലിയുടെ അൾജീരിയൻ താരം റിയാദ് മഹ്റസാണ് ഒന്നാം സ്ഥാനത്ത്. 858900 പൗണ്ടാണ് വേതനം, 658200 പൗണ്ടുമായി അൽനസറിലെ സെനഗൽ താരം സാദിയോ മാനെ രണ്ടാം സ്ഥാനത്തും 570900 പൗണ്ടുമായി അൽ ഹിലാലിലെ സെനഗൽ താരം കലിഡൗ കൗലിബാലി മൂന്നാം സ്ഥാനത്തും പട്ടികയിൽ ഇടം നേടി. അൽനസറിന്റെ ഘാന താരം സെക്കോ ഫൊഫാന, അൽ അഹ്‌ലിയുടെ ഐവറിയൻ താരം ഫ്രാങ്ക് കെസി, കാമറൂണിയൻ താരം എഡ്വാർഡ് മെൻഡി, അൽ ഹിലാലിൻറെ മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബൗനൂ എന്നിവരാണ് മറ്റുള്ളവർ.
Next Story
Adjust Story Font
16