Quantcast

സൗദിയിൽ തൊഴില്‍ നൈപുണ്യ പരീക്ഷ കേന്ദ്രത്തിന് ശ്രമിക്കുമെന്ന് ഷാഫി പറമ്പിൽ എംപി

പ്രവാസി വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്നും എം പി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 Feb 2025 1:38 PM

സൗദിയിൽ തൊഴില്‍ നൈപുണ്യ പരീക്ഷ കേന്ദ്രത്തിന് ശ്രമിക്കുമെന്ന് ഷാഫി പറമ്പിൽ എംപി
X

റിയാദ്: സൗദി തൊഴില്‍ നൈപുണ്യ പരീക്ഷാ കേന്ദ്രം കേരളത്തില്‍ അനുവദിക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് വടകര എം.പി ഷാഫി പറമ്പില്‍. സൗദിയിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സൗദിയില്‍ തന്നെ ഉന്നത പഠന സൗകര്യമൊരുക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. സൗദിയിലെ വിദേശ സര്‍വകലാശാല നിയമത്തിലെ മാറ്റം ഇന്ത്യന്‍ സര്‍വകലാശാലകളുടെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി സന്ദര്‍ശനത്തിന്‍റെ ഭാഗമായി ദമ്മാമില്‍ എത്തിയതായിരുന്നു വടകര എം.പി ഷാഫി പറമ്പില്‍. ഒ.ഐ.സി.സി അല്‍ കോബാര്‍ ഘടകം സംഘടിപ്പിച്ച വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഷാഫി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

TAGS :

Next Story