സൗദി അറേബ്യയിൽ ദേശീയദിനാഘോഷം ആരംഭിച്ചു
സെപ്തംബർ 26 വരെ നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷം
സൗദി അറേബ്യയിൽ 92ാമത് ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ദിനമാഘോഷിക്കാൻ രാജ്യത്തിന്റെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളുമുൾപ്പെടെ മുഴുവൻ പ്രദേശങ്ങളും അണിഞ്ഞൊരുങ്ങി. നഗരങ്ങളും തെരുവുകളുമെല്ലാം ദേശീയ പതാകയും പച്ച പ്രകാശങ്ങൾകൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ദേശീയദിനാഘോഷ പരിപാടികൾക്ക് തുടക്കമിട്ട്‌കൊണ്ട് സൗദി റോയൽ ഫോഴ്‌സ് വിമാനങ്ങൾ ജിദ്ദയുടെ മാനത്ത് വർണവിസ്മയം തീർത്തു. സൗദിയിലെ 14 നഗരങ്ങളിൽ ദേശീയദിന എയർ ഷോയിൽ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ റോയൽ സൗദി എയർഫോഴ്സ് പൂർത്തിയാക്കിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
14 നഗരങ്ങളിലായി 62 പരിപാടികളിലും പ്രദർശനങ്ങളിലും സായുധസേന പങ്കെടുക്കും. റോയൽ സൗദി കരസേന നിരവധി നഗരങ്ങളിൽ സൈനിക വാഹനങ്ങളുടെ മാർച്ചും പ്രത്യേക പ്രദർശനങ്ങളുമൊരുക്കും. രാജ്യത്തിന്റെ മറ്റു മേഖലകളിലും എയർഷോ അടക്കമുള്ള പരിപാടികളുമായി ദേശീയ ദിനാഘോഷം തുടങ്ങിക്കഴിഞ്ഞു. മാനത്ത് വർണരാജികൾ വിതറികൊണ്ട് വ്യാഴാഴ്ച മുതൽ രാത്രി 9 മണിക്ക് 18 നഗരങ്ങളിൽ ഒരേ സമയം കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കുന്നതാണ്. സെപ്തംബർ 26 വരെ നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ ദേശീയ ദിനാഘോഷം.
National Day celebrations have started in Saudi Arabia
Adjust Story Font
16