നവോദയ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി
27 വർഷത്തെ സൗദി പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന കിഴക്കൻ പ്രവിശ്യ നവോദയ സാംസ്കാരിക വേദിയുടെ രക്ഷാധികാരി എംഎം നയീമിനു നവോദയ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.
ദമാമ്മിന് സമീപം നടന്ന യോഗത്തിൽ നവോദയ പ്രസിഡൻ്റ് ലക്ഷ്മണൻ കണ്ടമ്പത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ നവോദയ മുഖ്യരക്ഷാധികാരി ബഷീർ വരോട്, നവോദയ രക്ഷാധികാരികൾ, ജനറൽ സെക്രട്ടറി റഹീം മടത്തറ, കേന്ദ്ര കുടുംബ വേദി പ്രസിഡൻ്റ് നന്ദിനി മോഹൻ, സെക്രട്ടറി ഉമേഷ് കളരിക്കൽ, കൂടാതെ നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളും നയീമിന് ആശംസ നേർന്നു സംസാരിച്ചു. ചടങ്ങിൽ നവോദയ കേന്ദ്ര കമ്മിറ്റിയുടെ മോമെൻ്റിയും നൽകി.
നവോദയ സാംസ്കാരിക വേദിയുടെ രൂപീകരണത്തിന് പ്രമുഖ പങ്കു വഹിച്ച നേതാവ് കൂടിയായ നയീം നവോദയയുടെ രക്ഷാധികാരി, കേന്ദ്ര ജനറൽ സെക്രട്ടറി, പ്രസിഡൻ്റ് എന്നീ ചുമതലകൾക്ക് പുറമെ വിവിധ സബ് കമ്മറ്റികളുടെ ചുമതലകളും വിവിധ സമയങ്ങളിൽ വഹിച്ചിട്ടുണ്ട്.
ദമ്മാമിലെ മലയാളി മാധ്യമ പ്രവർത്തക കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറം രൂപീകരിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മീഡിയ ഫോറത്തിൻ്റെ പ്രഥമ ട്രഷറർ ആയിരുന്ന അദ്ദേഹം പിന്നീട് മീഡിയ ഫോറത്തിൻ്റെ പ്രസിഡൻ്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു. 2019 മുതൽ ലോക കേരള സഭാംഗം ആയ അദ്ദേഹം മലയാളം മിഷൻ സൗദി ചാപ്ടറിൻ്റെ പ്രസിഡൻ്റ് കൂടിയാണ്.
Adjust Story Font
16