നവോദയ സാംസ്കാരിക വേദി ദേശീയദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
നവോദയ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യയിൽ സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനം, വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു.
ദമ്മാം, ഖോബാർ, അൽഹസ്സ, ജുബൈൽ എന്നിവിടങ്ങളിൽ മേഖല തലത്തിലും റഹീമ ഏരിയയുമുൾപ്പെടെ 5 കേന്ദ്രങ്ങളിലും ആയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സൗദി ദേശിയ പതാകയോടൊപ്പം, ഇന്ത്യൻ ദേശീയ പതാകയും, നവോദയ പതാകയുമേന്തി സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ള നവോദയ പ്രവർത്തകർ അണിനിരന്നു. മധുര വിതരണവും, ഘോഷയാത്രയും, കാർ റാലിയും, പ്രാവുകളെ പറത്തിയും, പലവർണ്ണ ബലൂണുകൾ ഉയർത്തിവിട്ടും പ്രവാസി സമൂഹം ആഘോഷത്തിൽ പങ്ക് ചേർന്നു.
പരിപാടി സംഘടിപ്പിച്ച വിവിധ കേന്ദ്രങ്ങളിൽ നവോദയ കേന്ദ്ര-ഏരിയാ-യൂണിറ്റ് നേതാക്കളും പൊതുസമൂഹവും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.
ദമ്മാം മേഖലയിൽ നവോദയ രക്ഷാധികാരി സൈനുദ്ധീൻ കൊടുങ്ങല്ലൂർ, നന്ദിനി മോഹൻ, എന്നിവർ പങ്കെടുത്തു. കോബാർ മേഖലയിൽ നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ ഉദ്ഘാടനം ചെയ്തു, കേന്ദ്ര വനിതാ വേദി കൺവീനർ രശ്മി രാമചന്ദ്രൻ, ഷമീം നാണത്ത് എന്നിവർ പങ്കെടുത്തു.
ജുബൈൽ മേഖലയിൽ നവോദയ പ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പത്ത്, കുടുംബവേദി കേന്ദ്ര സെക്രട്ടറി ഉമേഷ് കളരിക്കൽ, ഷാഹിദാ ഷാനവാസ്, തുടങ്ങിയവർ പങ്കെടുത്തു.
അൽ ഹസ്സ മേഖലയിൽ നവോദയ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ, ജയപ്രകാശ്, എന്നിവർ നേതൃത്വം നൽകി. റഹീമ ഏരിയയിൽ നടന്ന ആഘോഷ പരിപാടികൾക്ക് ജയൻ മെഴുവേലി, സുജ ജയൻ എന്നിവരും നേതൃത്വം നൽകി.
Adjust Story Font
16