Quantcast

ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ നവോദയ കിഴക്കൻ പ്രവിശ്യ അനുശോചനം രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    6 Oct 2023 2:11 AM

ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ നവോദയ കിഴക്കൻ പ്രവിശ്യ അനുശോചനം രേഖപ്പെടുത്തി
X

മുതിർന്ന സിപിഐ എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ നവോദയ കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കരുത്തുറ്റ സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ആനത്തലവട്ടം ആനന്ദൻ.

സിഐടിയുവിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമായിരുന്നുവെന്ന് നവോദയ കേന്ദ്ര കമ്മിറ്റി അനുശോചന സന്ദേശത്തിൽ രേഖപെടുത്തി.

തൊഴിലാളിയുടെ ശബ്ദം നിയമസഭാ വേദിയിൽ അവതരിപ്പിക്കുന്നതിൽ എന്നും പ്രത്യേക ശ്രദ്ധ പുലർത്തിയ അദ്ദേഹം സഭക്ക് അകത്തും പൊതു സമൂഹത്തിലും തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചിരുന്നതെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വർഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളെ അണി നിരത്തുന്നതിന് അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും നവോദയ കേന്ദ്ര കമ്മിറ്റി അനുശോചന സന്ദേശത്തിൽ രേഖപെടുത്തി.

TAGS :

Next Story