നവോദയ മക്ക ഈസ്റ്റ് ഏരിയാ കൺവെൻഷൻ സമാപിച്ചു
മക്കയിലോ സമീപ പ്രദേശങ്ങളിലോ ഇന്ത്യൻ എംബസി സ്‌ക്കൂൾ അനുവദിക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രമേയം
മക്ക: ജിദ്ദ നവോദയ 30ാം കേന്ദ്ര കൺവെൻഷന് മുന്നോടിയായി നടന്നുവരുന്ന യൂനിറ്റ് കൺവെൻഷനുകൾക്ക് സമാപനം കുറിച്ച് മക്ക ഈസ്റ്റ് ഏരിയാ കൺവെൻഷൻ നടത്തി. നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം നിർവ്വഹിച്ചു.
മക്കയിലെ പ്രവാസികളുടെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് കുട്ടികളുടെ വിദ്യാഭ്യാസം. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി മക്കയിലോ സമീപ പ്രദേശങ്ങളിലോ ഇന്ത്യൻ എംബസി സ്‌ക്കൂൾ അനുവദിക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാകണമെന്നും ഈ വിഷയം ഗവൺമെന്റിന്റെ ശ്രദ്ധയിൽപെടുത്താൻ കേരള ഗവൺമെന്റും കേരളത്തിലെ മുഴുവൻ എംപിമാരും കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രവാസി കുട്ടികളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ സഹായിക്കണമെന്നും നവോദയ മക്ക ഈസ്റ്റ് ഏരിയാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മക്ക ഈസ്റ്റ് ഏരിയാ കൺവെൻഷൻ നവാരിയയിലെ സ്രാമ്പിക്കൽ ബഷീർ നഗറിൽ അൽ ഫുർസാൻ ഓഡിറ്റോറിയത്തിലാണ് നടന്നത്.
റഷീദ് ഒലവക്കോട് അധ്യക്ഷതവഹിച്ചു. ഉമ്മർ ഇരിട്ടി, ഷംസു തുറക്കൽ, പോക്കർ പാണ്ടിക്കാട് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഫ്രാൻസിസ് ചവറ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കിസ്മത്ത് മമ്പാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ രക്ഷാധികാരി ഷിഹാബുദ്ദീൻ കോഴിക്കോട് ഏരിയാ കമ്മിറ്റി വിപുലീകരണ പാനൽ അവതരിപ്പിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കേന്ദ്ര ജീവകാരുണ്യം കൺവീനർ ജലീൽ ഉച്ചാരക്കടവ് എന്നിവർ സംസാരിച്ചു.
പുതിയ ഏരിയാ ഭാരവാഹികൾ: ശിഹാബുദ്ദീൻ കോഴിക്കോട് (രക്ഷാധികാരി), റഷീദ് ഒലവക്കോട് (പ്രസിഡന്റ്) സലാം കടുങ്ങല്ലൂർ, ഫൈസൽ കൊടുവള്ളി (വൈസ് പ്രസിഡന്റുമാർ) ബഷീർ നിലമ്പൂർ (സെക്രട്ടറി) ബുഷാർ ചെങ്ങമനാട്, നിസാം മുഹമ്മദ് ചവറ (ജോയിന്റ് സെക്രട്ടറിമാർ) ഫ്രാൻസിസ് ചവറ(ട്രഷറർ), ഷംസു തുറക്കൽ (ജീവകാരുണ്യം കൺവീനർ), സുഹൈൽ പെരിമ്പലം(യുവജനവേദി കൺവീനർ), ഷാഹിദ ജലീൽ(കുടുംബവേദി കൺവീനർ), അബ്ദുസ്സലാം വിപി കിഴിശ്ശേരി, സിറാജ് മുസ്തഫ, പോക്കർ പാണ്ടിക്കാട്, മുജീബ് വേങ്ങര, സമദ് ഒറ്റപ്പാലം, നാസർ പട്ടാമ്പി, റഷീദ് മേലാറ്റൂർ, ഷാനവാസ് കോട്ടൂർ, റിയാസ് വയനാട്, ഷാനവാസ് തിരുവനന്തപുരം, ഷഫീക്ക് ചിറക്കൽ പടി. കൺവെൻഷനിൽ ഷാഹിദ ജലീൽ സ്വാഗതവും സുഹൈൽ പെരിമ്പലം നന്ദിയും പറഞ്ഞു.
Adjust Story Font
16