Quantcast

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരം ഏർപ്പെടുത്താനൊരുങ്ങി നവോദയ

MediaOne Logo

Web Desk

  • Published:

    14 Jun 2023 5:21 PM GMT

Navodaya Kodiyeri Balakrishnan Award
X

രണ്ട് പതിറ്റാണ്ടിലേറെ കാലമായി സൗദി അറേബ്യയിലെ കിഴക്കൻ പ്രവശ്യയിൽ സാമൂഹ്യ ക്ഷേമ- സാംസ്‌കാരിക മേകലകളിൽ പ്രവർത്തനം നടത്തുന്ന നവോദയ സാംസ്‌കാരിക വേദി പുരസ്‌കാരം ഏർപ്പെടുത്തുന്നു.

കേരളത്തിലെ സംഘടിതവും ശാസ്ത്രീയവും പുരോഗമന പരവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയ അധ്യാപകർ, പൊതു പ്രവർത്തകർ എന്നിവരെ ആദരിക്കാനും അവരുടെ സംഭാവനകളെ ബഹുജനങ്ങളിലെത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.

വിട പറഞ്ഞ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ പേരിൽ ''നവോദയ-കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന'' അവാർഡ് എന്ന പേരിലാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും വെങ്കലത്തിൽ തിർത്ത ശിൽപവുമാണ് അവാർഡായി നൽകുക.

പ്രഥമ അവാർഡിനർഹരായവരെ കണ്ടെത്തുന്നതിനായി സംഘടന അപേക്ഷകൾ ക്ഷണിച്ചു. കേരള പൊതു വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് അപേക്ഷ നൽകേണ്ടത്. ലഭിക്കുന്ന അപേക്ഷകളിൽ ശ്രദ്ധേയമായ 10 മാതൃകകൾ ഉൾപ്പെടുത്തി പുസ്തകവും പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അപേക്ഷ Ravinath101@gmail.com എന്ന ഇമെയിലിലേക്ക് അയക്കാവുന്നതാണ്.

ജുലൈ 10ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. ഡോ. തോമസ് ഐസക്ക്, പ്രൊഫ. രവീന്ദ്രൻ മാഷ്, വിൻസന്റ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കു. മുഖ്യരക്ഷാധികാരി ബഷീർ വരോട്, ജനറൽ സെക്രട്ടറി റഹീം മടത്തറ, ആക്ടിങ്് ട്രഷറർ രാജേഷ് ആനമങ്ങാട്, രക്ഷാധികാരി പവനൻ മൂലക്കീൽ, കുടുംബവേദി പ്രസിഡന്റ് നന്ദിനി മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story