Quantcast

നവോദയ സംഘടിപ്പിക്കുന്ന വിന്റര്‍ ഇന്ത്യ ഫെസ്റ്റ് നവംബറിൽ

MediaOne Logo

Web Desk

  • Published:

    12 Aug 2023 4:42 PM

Navodaya
X

സൗദി കിഴക്കന്‍ പ്രവിശ്യയിലെ നവോദയ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന വിന്റര്‍-ഇന്ത്യ ഫെസ്റ്റ് നവംബര്‍ 03 വെള്ളിയാഴ്ച്ച അല്‍ഖോബാറിലെ ഗോസൈബി ട്രൈലാന്റ് ഗ്രൗണ്ടില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മളനത്തില്‍ അറിയിച്ചു.

മെഗാ ഇവന്റില്‍ തെന്നിന്ത്യയിലെയും ബോളിവുഡ് മുന്‍നിര താരങ്ങളും പങ്കെടുക്കും. ബോളിവുഡ് ഗായകൻ നികിതാ ഗാന്ധി, മലയാള ചലചിത്ര പിന്നണി ഗായിക സിതാര ക്യഷ്ണകുമാര്‍ എന്നി വര്‍ നയിക്കുന്ന ഗാനമേളയും, ദില്‍ഷാ, റംസാന്‍ എന്നിവര്‍ നയിക്കുന്ന ഡാന്‍സ് തുടങ്ങിയവയും ഫെസ്റ്റില്‍ അരങ്ങേറും.

കിഴക്കന്‍ പ്രവിശ്യയിലെ സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ള കലാകാരന്മാരുടെ പ്രകടനം, ദൃശ്യ ചാരുതയുള്ള വൈവിധ്യമാര്‍ന്ന പവലിയനുകള്‍, സയന്‍സ് എക്‌സിബിഷന്‍, കര-കൗശല വസ്തുതകളുടെ പ്രദര്‍ശനം, ബുക്ക്സ്റ്റാള്‍, ഫുഡ് കോര്‍ട്ടുകൾ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

നവോദയ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ ഇന്ത്യ ഫെസ്റ്റ് എന്ന പേരില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇത്തരത്തില്‍ മെഗാ ഇവന്റുകള്‍ നേരെത്തെയും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യം ഫെസ്റ്റില്‍ അനാവരണം ചെയ്യപ്പെടും. മലയാളികള്‍ മാത്രമല്ല പ്രവാസികളായ മുഴുവന്‍ ഭാരതീയരുടെയും സംഗമമാകുന്ന ഉത്സവാന്തരീക്ഷത്തിനാണ് അല്‍ഖോബാര്‍ സാക്ഷിയാകുക എന്നും സംഘാടകര്‍ അവകാശപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ബഷീര്‍ വരോട്, റഹീം മടത്തറ, പവനന്‍ മൂലക്കീല്‍, സുനില്‍ മുഹമ്മദ്, ഫര്‍ഹ എന്നിവര്‍ പങ്കെടുത്തു.

TAGS :

Next Story