Quantcast

സൗദിയില്‍ പുതിയ അധ്യയനവര്‍ഷത്തിന് നാളെ തുടക്കം

മിഡില്‍തലം മുതലുള്ള ക്ലാസുകളില്‍ നേരിട്ട് പഠനം ആരംഭിക്കും. ഇന്ത്യന്‍ സ്‌കൂളുകള്‍ അടുത്ത മാസം രണ്ടാം വാരം തുറക്കും

MediaOne Logo

Web Desk

  • Published:

    28 Aug 2021 5:29 PM GMT

സൗദിയില്‍ പുതിയ അധ്യയനവര്‍ഷത്തിന് നാളെ തുടക്കം
X

സൗദിയില്‍ പുതിയ അധ്യയനവര്‍ഷത്തിന് നാളെ തുടക്കമാകും. കോവിഡിനുശേഷം മുതിര്‍ന്ന ക്ലാസുകളില്‍ ഓഫ്‌ലൈന്‍ ക്ലാസുകളോടെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ക്ലാസ് ആരംഭിക്കുന്നതിന് കോവിഡ് മാനദണ്ഡങ്ങളോടെ സ്‌കൂളുകള്‍ പൂര്‍ണസജ്ജമായതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ സ്‌കൂളുകളില്‍ സെപ്തംബര്‍ രണ്ടാം വാരത്തോടെയാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക.

പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് സൗദിയിലെ സ്‌കൂളുകളില്‍ അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. മിഡില്‍തലം മുതലുള്ള ക്ലാസുകളില്‍ കോവിഡിനുശേഷം നേരിട്ടാണ് പഠനം ആരംഭിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കുക. ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകളില്‍ നേരിട്ട് ഹാജരാകാന്‍ അനുവാദമുള്ളത്.

രാജ്യത്തെ സ്വദേശി സ്‌കൂളുകളിലാണ് നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുക. എന്നാല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കെ.ജി തലം മുതലുള്ള പ്രൈമറി ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തന്നെ തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

TAGS :

Next Story