സൗദിയില്‍ ഒട്ടകപ്പാലും അനുബന്ധ ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കുന്നതിന് പുതിയ കമ്പനി
പബ്ലിക് ഇന്‍വെസ്റ്റമെന്റ് ഫണ്ടിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കക
സൗദിയില്‍ ഒട്ടകപ്പാലും അനുബന്ധ ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കുന്നതിന് പുതിയ കമ്പനി വരുന്നു. സവാനി എന്ന പേരിലാണ് കമ്പനി. പബ്ലിക് ഇന്‍വെസ്റ്റമെന്റ് ഫണ്ടിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കക.. ക്ഷീര മേഖലയുടെ വളര്‍ച്ചയും പ്രാദേശിക ഉല്‍പാദന വികസനവും ലക്ഷ്യമിട്ട് കമ്പനി പ്രവര്‍ത്തിക്കും.
ഒട്ടകപാലിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷിക്കുക, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ ഒട്ടകത്തിനുള്ള സ്ഥാനം അടയാളപ്പെടുത്തുക എന്നിവ കമ്പനി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നു. ഒപ്പം ക്ഷീര കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഒട്ടകപാലിന്റെ ഉല്‍പ്പാദനം, വിതരണം, വിപണനം എന്നിവ ഉയര്‍ത്തുന്നതിനും ഇത് വഴി ലക്ഷ്യമാക്കുന്നു.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴില്‍ സ്ഥാപിതമാകുന്ന സവാനി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക. ഈ മേഖലയിലെ ഏറ്റവും മികച്ചതും ആധുനികവുമായ പ്രവര്‍ത്തന രീതികള്‍ ഇതിനായി കമ്പനി സ്വീകരിക്കും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയെ പിന്തുണക്കുന്നതിനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിനും കമ്പനി നേതൃപരമായ പങ്ക് വഹിക്കും.
Adjust Story Font
16