പൊലീസ് പട്രോളിംഗിന് പുതിയ മുഖം; ലൂസിഡിന്റെ ഇലക്ട്രിക് കാറുകൾ നിരത്തിലറക്കി സൗദി പൊലീസ്
നിലവിൽ നൂറോളം കാറുകളാണ് ഉപയോഗിക്കുന്നത്
റിയാദ് സൗദിയിൽ ഇലക്ട്രിക് കാറുകൾ പോലീസ് പട്രോളിംഗിനായി ഉപയോഗിച്ച് തുടങ്ങി. പൊലീസ് പട്രോളിംഗിന് പുതിയ മുഖം നൽകുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് കാറുകളുടെ ഉപയോഗം. ഇലക്ട്രിക്കാർ നിർമാണ കമ്പനിയായ ലൂസിഡിന്റെ കാറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. റിയാദിലെ ദിർഇയ്യയിലെ പട്രോളിംഗ് വിഭാഗമാണ് ഇത്തരം കാറുകൾ നിലവിൽ ഉപയോഗിക്കുന്നത്. റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോയിൽ പുതിയ രീതിയിലുള്ള പൊലീസ് പട്രോളിംഗ് കാർ പ്രദർശിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ 100 ഇലക്ട്രിക്കാറുകളാണ് പട്രോളിംഗിനായി ഉപയോഗിക്കുന്നത്. സൗദിയിലെ ആദ്യത്തെ ഇലക്ട്രിക്കാർ ഫാക്ടറിയായിട്ടുള്ള റാബിഗ്ഗിലെ ലൂസിഡ് കാർ പ്ലാന്റിലാണ് വാഹനങ്ങൾ നിർമിച്ചത്. പരിസ്ഥിതി സംരക്ഷണം, മലിനീകരണം തടയൽ, ഇലക്ട്രിക്കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, പ്രാദേശിക ഉൽപാദനത്തിന് ഊർജ്ജം നൽകൽ, ഉയർന്ന സുരക്ഷ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് പദ്ധതി.
Adjust Story Font
16